മനസുകൊണ്ടും ശരീരംകൊണ്ടും ഇന്നും കോണ്‍ഗ്രസുകാരനാണെന്നും തന്നെ പുറത്താക്കാനാണ് ചില നേതാക്കള്‍ ശ്രമിക്കുന്നതെന്ന് മുതിര്‍ന്ന നേതാവ് കെ വി തോമസ്. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം തിരുവനന്തപുരത്ത് ആരംഭിക്കാനിരിക്കെയാണ് കൊച്ചിയില്‍ തോമസിന്റെ പ്രതികരണമുണ്ടായത്.
സിപിഐ(എം) പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചതു മുതല്‍ തനിക്കെതിരെയാണ് കെപിസിസി പ്രസിഡന്റും മറ്റും. കണ്ണിലെ കരടായി കാണുകയാണിപ്പോള്‍ അവര്‍. പുറത്താക്കാനാണ് കെ സുധാകരന്റെ അജണ്ട. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കില്ലെന്നായിരുന്നു ഹൈക്കമാന്‍ഡുമായി സംസാരിച്ചശേഷം എടുത്ത തീരുമാനം. താരിഖ് അന്‍വറുമായും കെ സി വേണുഗോപാലുമായും ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. അവരോടും കണ്ണൂരില്‍ പോവില്ലെന്നാണ് അറിയിച്ചത്. എന്നാല്‍ അതിനുശേഷവും കെ സുധാകരന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ താന്‍ പുറത്താണെന്ന് പറഞ്ഞുനടന്നു. അത് ബോധപൂര്‍വാണ്. ഇതൊന്നും ഇപ്പോള്‍ തുടങ്ങിയതല്ല. എന്റെ കാര്യം വരുമ്പോള്‍ എല്ലാവരും ഒറ്റക്കെട്ടാണ്. 2018 മുതല്‍ തന്നെ പുറത്താക്കാന്‍ ശ്രമം നടത്തുകയാണിവരെന്നും തോമസ് പറഞ്ഞു.
പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിന്റെ പേരില്‍ തനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ രാത്രി അതിന് ഇ മെയില്‍ മറുപടി നല്‍കി. രാവിലെ പോസ്റ്റലായും അയച്ചിട്ടുണ്ടെന്ന് കെ വി തോമസ് വിശദമാക്കി. ഇന്നത്തെ രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ അറിയിപ്പ് തന്നില്ല. ഇതില്‍ എന്ത് രാഷ്ട്രീയ മര്യാദയാണ് ഉള്ളത്? ഇത് ശരിയായ സമീപനമല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
English Summary:Attempt to oust himself: KV Thomas
You may also like this vide
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.