6 January 2025, Monday
KSFE Galaxy Chits Banner 2

Related news

January 6, 2025
January 6, 2025
January 5, 2025
January 4, 2025
December 31, 2024
December 31, 2024
December 29, 2024
December 27, 2024
December 26, 2024
December 26, 2024

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ പ്രതിയാക്കി പഞ്ചായത്ത് പ്രസിഡന്റായ ഭാര്യ, സംഭവം ഇടുക്കിയില്‍

Janayugom Webdesk
തൊടുപുഴ
February 25, 2022 4:37 pm

ഇടുക്കിയില്‍ മയക്കുമരുന്ന് കേസില്‍ ഭര്‍ത്താവിനെ കുടുക്കാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍. വണ്ടന്‍മേട് പഞ്ചായത്ത് അംഗം സൗമ്യ സുനിലാണ് പൊലീസ് പിടിയിലായത്. ഭര്‍ത്താവിന്റെ ബൈക്കില്‍ എംഡിഎംഎ ഒളിപ്പിച്ച ശേഷം വിവരം പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. സിഐക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഭര്‍ത്താവ് നിരപരാധിയാണെന്ന് പൊലീസ് കണ്ടെത്തിയത്.

യുവാവിനെ കള്ളക്കേസില്‍ കുടുക്കാന്‍ വേണ്ടിയാണ് യുവതിയുടെ നീക്കമെന്ന് പൊലീസ് കണ്ടെത്തി. ഭര്‍ത്താവിനെ ജയിലാക്കിയ ശേഷം യുവതിക്ക് കാമുകനൊപ്പം ജീവിക്കാനാണ് പദ്ധതി നടത്തിയതെന്ന് പൊലീസ് പറയുന്നു. ഇവരുടെ കാമുന്‍ വിദേശത്താണ്. സൗമ്യയുടെ കൂട്ടുപ്രതികളായ എറണാകുളം സ്വദേശികളായ ഷാനവാസ്, ഷെഫിന്‍ എന്നിവരും അറസ്റ്റിലായി. സൗമ്യ ആദ്യം ഭര്‍ത്താവിനെ വണ്ടിയിടിപ്പിച്ച് കൊലപ്പെടുത്താനായിരുന്നു ആലോചിച്ചത്. പിന്നീട് പദ്ധതി ഉപേഷിച്ച് മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമിച്ചത്.

Eng­lish Sum­ma­ry; Attempt to trap hus­band in drug case, MDMA hid­ing on bike; Wife arrested
You may also like this video

TOP NEWS

January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 6, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.