23 December 2025, Tuesday

Related news

December 22, 2025
December 22, 2025
December 22, 2025
December 21, 2025
December 21, 2025
December 19, 2025
December 16, 2025
December 14, 2025
December 9, 2025
December 9, 2025

ഗര്‍ഭിണിയായ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമം; അതിഥിത്തൊഴിലാളി അറസ്റ്റില്‍

Janayugom Webdesk
ചെങ്ങന്നൂർ
April 1, 2023 11:21 am

ചെങ്ങന്നൂർ ജില്ലാ ആശുപത്രിയില്‍ ഗര്‍ഭിണിയായ ഡോക്ടര്‍ക്ക് നേരെ അതിക്രമം ശ്രമം. അതിഥിത്തൊഴിലാളിയാണ് സംഭവത്തില്‍ അറസ്റ്റിലായത്. ബിഹാര്‍ സ്വദേശി അഞ്ജനി റായിയാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. അപസ്മാര രോഗലക്ഷണങ്ങളുമായി ചികിത്സയ്ക്കെത്തിയ സരണ്‍ എന്ന അതിഥിത്തൊഴിലാളിക്കൊപ്പമെത്തിയ അഞ്ജനി റായി എന്നയാളാണ് ആശുപത്രിയിലെത്തിയത്. അത്യാഹിത വിഭാഗത്തില്‍ ആ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസറാണ് രോഗിക്ക് ചികിത്സ നല്‍കിയത്.

ഇയാള്‍ക്ക് ബോധം തെളിഞ്ഞപ്പോള്‍ തുടർ ചികില്‍സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് ഡോക്ടർ നിര്‍ദേശിച്ചു. രോഗിയുടെ കൂടെ എത്തിയവര്‍ ഡോക്ടറുമായി തര്‍ക്കിക്കുകയും ചെയ്തു. തുടർന്നാണ് അഞ്ജനി റായി ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ചത്. തടയാന്‍ ശ്രമിച്ച സുരക്ഷാ ജീവനക്കാര്‍ക്കും മര്‍ദനമേറ്റു. ചെങ്ങന്നൂര്‍ പൊലീസ് ആശുപത്രിയിലെത്തി അഞ്ജനി റായിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Eng­lish Summary;Attempted assault on preg­nant doc­tor; Guest work­er arrested

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.