28 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 28, 2025
April 27, 2025
April 27, 2025
April 27, 2025
April 25, 2025
April 25, 2025
April 24, 2025
April 23, 2025
April 23, 2025
April 22, 2025

മംഗളൂരുവിലെ ധനകാര്യ സ്ഥാപനത്തിൽ മോഷണശ്രമം: മലയാളികൾ അറസ്റ്റിൽ

Janayugom Webdesk
മംഗളൂരു
March 31, 2025 9:08 am

ധനകാര്യസ്ഥാപനത്തിലെ മോഷണശ്രമത്തിനിടെ രണ്ട് മലയാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാൾ പൊലീസിനെ കണ്ടപ്പോൾ ഓടിക്കളഞ്ഞു. ഇടുക്കി രാജമുടി സ്വദേശി മുരളി (55), കാഞ്ഞങ്ങാട് അനത്തലെ വീട്ടിൽ ഹർഷാദ് (30) എന്നിവരാണ് പിടിയിലായത്. കാസർകോട് സ്വദേശി അബ്ദുൽ ലത്തീഫാണ് പൊലീസിനെ വെട്ടിച്ചു കടന്നത്. 29ന് പുലർച്ചെയാണ് ദെർളകട്ടയിലെ വാണിജ്യ കെട്ടിടത്തിന്റെ രണ്ടാംനിലയിൽ പ്രവർത്തിക്കുന്ന ധനകാര്യസ്ഥാപനത്തിന്റെ വാതിൽ ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ച് തുരന്നുകയറാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്. വാതിലിന്റെ പൂട്ടു പൊളിക്കുന്നതിനിടെ സുരക്ഷാ സൈറൺ മുഴങ്ങുകയായിരുന്നു. കമ്പനിയുടെ കൺട്രോൾ റൂമിലും സുരക്ഷാ അലാം അടിച്ചതോടെ ഉദ്യോഗസ്ഥർ പൊലീസിൽ വിവരം അറിയിച്ചു. തൊട്ടടുത്തുള്ള കെഎസ് ഹെഗ്ഡെ ആശുപത്രിക്കു സമീപം നൈറ്റ് പട്രോളിങ് നടത്തുകയായിരുന്ന പൊലീസെത്തിയാണ് പ്രതികളെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.