സത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ ‘മല്ലു ട്രാവലർ’ എന്നപേരിൽ അറിയപ്പെടുന്ന ട്രാവൽ വ്ളോഗർ കണ്ണൂർ ഇരിട്ടി സ്വദേശി ഷാക്കിർ സുബ്ഹാനെതിരെ പൊലീസ് കേസെടുത്തു.
സൗദി അറേബ്യൻ സ്വദേശിനിയുടെ പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. അശ്ലീല ചുവയോടെ സംസാരിച്ചെന്നും കടന്നു പിടിക്കാൻ ശ്രമിച്ചെന്നുമാണ് യുവതി പരാതിയിൽ പറയുന്നത്.
ബുധനാഴ്ച എറണാകുളത്തെ ഹോട്ടലിൽ ഷാക്കിറുമായി നടന്ന അഭിമുഖത്തിനിടെയിലായിരുന്നു കേസിനാസ്പദമായ സംഭവം. അഭിമുഖത്തിനായി കൊച്ചിയിൽ എത്തിയതായിരുന്നു ഇവർ. മലയാളിയായ പ്രതിശ്രുതവരനും കൂടെയുണ്ടായിരുന്നു.
അഭിമുഖത്തിനിടെ പ്രതിശ്രുതവരൻ പുറത്തുപോയ സമയത്ത് ഹോട്ടൽ മുറിയിൽ വച്ച് ഷാക്കിർ മോശമായി പെരുമാറുകയായിരുന്നുവെന്നാണ് പരാതി. ഷാക്കിർ നിലവിൽ വിദേശത്താണെന്ന് പൊലീസ് പറഞ്ഞു. വരും ദിവസങ്ങളിൽ തുടർനടപടികൾ സ്വീകരിക്കുമെന്നു പൊലീസ് അറിയിച്ചു. എന്നാൽ പരാതി വ്യാജമാണെന്നും മതിയായ തെളിവുകൾ കൊണ്ട് അതിനെ നേരിടുമെന്നും ഷാക്കിർ സമൂഹമാധ്യമത്തിൽ കുറിച്ചു.
English Summary: Attempted torture: case against travel vlogger
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.