3 March 2026, Tuesday

Related news

March 1, 2026
February 27, 2026
February 26, 2026
February 26, 2026
February 26, 2026
February 22, 2026
February 22, 2026
February 22, 2026
February 16, 2026
February 16, 2026

ഭാ​ര്യ​യെ​യും മ​ക​ളെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്രമം; ഭര്‍ത്താവ് പിടിയില്‍

Janayugom Webdesk
ചാ​ത്ത​ന്നൂ​ര്‍
March 12, 2023 12:01 pm

ഭാ​ര്യ​യെ​യും മ​ക​ളെ​യും വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച​ ഭര്‍ത്താവ് പി​ടി​യി​ല്‍. കാ​രം​കോ​ട്, സ​നൂ​ജ് മ​ന്‍സി​ലി​ല്‍ സ​നൂ​ജാ​ണ് (32) ചാ​ത്ത​ന്നൂ​ര്‍ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ഭാ​ര്യ​യു​മാ​യി ഇ​യാ​ള്‍ വ​ഴ​ക്കു​ണ്ടാ​യ​തി​നെ തു​ട​ര്‍ന്ന് ഭാ​ര്യ മ​ക​ളു​മാ​യി സു​ഹൃ​ത്താ​യ ഷൈ​ല​ജ​യു​ടെ വീ​ട്ടി​ലേ​ക്ക് പോയിരുന്നു.

ഇ​താണ് ഒമ്പതാം തീയതി രാ​ത്രി ഷൈ​ല​ജ​യു​ടെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി​യ സ​നൂ​ജ് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ഭാ​ര്യ​യെ അ​സ​ഭ്യം പ​റ​യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. തു​ട​ര്‍ന്ന് ഇ​രു​വ​രും വാ​ക്ക്ത​ര്‍ക്ക​ത്തി​ലേ​ര്‍പ്പെ​ടു​ക​യും ഇ​യാ​ള്‍ കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ഭാ​ര്യ​യെ​യും മ​ക​ളെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചു.

ഭാ​ര്യ ചാ​ത്ത​ന്നൂ​ര്‍ പൊ​ലീ​സി​ല്‍ ന​ല്‍കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ലാണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തത്. സ​നൂ​ജ് പാ​രി​പ്പ​ള്ളി പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ലും ചാ​ത്ത​ന്നൂ​ര്‍ എ​ക്‌​സൈ​സി​ലു​മു​ള്ള നി​ര​വ​ധി ക​ഞ്ചാ​വ് കേ​സു​ക​ളി​ലും കാ​പ്പ കേ​സി​ലും പ്ര​തി​യാ​ണ്. ചാ​ത്ത​ന്നൂ​ര്‍ പൊ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ ശി​വ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലെ സം​ഘ​മാ​ണ് ഇ​യാ​ളെ പിടികൂടിയത്.

Eng­lish Summary;Attempting to kill his wife and daugh­ter; Hus­band arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.