2 March 2026, Monday

Related news

February 28, 2026
February 23, 2026
February 18, 2026
March 13, 2025
March 13, 2025
March 13, 2025
March 13, 2025
March 12, 2025
March 5, 2025
February 15, 2025

ആറ്റുകാല്‍ പൊങ്കാല: സ്പെഷ്യല്‍ സര്‍വീസുകളുമായി റയില്‍വേ

Janayugom Webdesk
തിരുവനന്തപുരം
February 20, 2024 2:52 pm

ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാല പ്രമാണിച്ച് മൂന്ന് ട്രെയിനുകള്‍ പ്രത്യേക സര്‍വീസ് നടത്തുമെന്ന് റയില്‍വേ. 25നാണ് ആറ്റുകാല്‍ പൊങ്കാല. മൂന്ന് സ്പെഷ്യല്‍ ട്രെയിനുകളാണ് സര്‍വീസ് നടത്തുക. 25ന്‌ എറണാകുളത്തുനിന്ന്‌ പുലർച്ചെ 1.45ന്‌ പുറപ്പെടുന്ന എറണാകുളം-തിരുവനന്തപുരം സെൻട്രൽ സ്‌പെഷ്യൽ മെമു 6.30ന്‌ തിരുവനന്തപുരം സെൻട്രലിൽ എത്തും. പുലര്‍ച്ചെ 3.30ന്‌ തിരുവനന്തപുരത്തുനിന്ന്, തിരുവനന്തപുരം സെൻട്രൽ-എറണാകുളം മെമു സ്‌പെഷ്യൽ ട്രെയിനും സര്‍വീസ് നടത്തും.

നാഗർകോവിൽ–തിരുവനന്തപുരം സെൻട്രൽ മെമു സ്‌പെഷ്യൽ നാഗർകോവിൽനിന്ന്‌ പുലർച്ചെ 2.15ന്‌ പുറപ്പെടും. ട്രെയിൻ 3.32ന്‌ തിരുവനന്തപുരം സെൻട്രലിൽ എത്തും. മംഗളൂരു സെൻട്രൽ–തിരുവനന്തപുരം സെൻട്രൽ (16348) ട്രെയിനിന്‌ പരവൂർ, വർക്കല, കടയ്‌ക്കാവൂർ എന്നിവിടങ്ങളിൽ സ്‌റ്റോപ്പുണ്ടാകും.

Eng­lish Sum­ma­ry: Attukal Pon­gala: Rail­ways with spe­cial services

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.