10 December 2025, Wednesday

Related news

March 13, 2025
March 13, 2025
March 13, 2025
March 13, 2025
March 12, 2025
March 5, 2025
February 15, 2025
February 25, 2024
February 25, 2024
February 24, 2024

ആറ്റുകാൽ പൊങ്കാല നാളെ

Janayugom Webdesk
തിരുവനന്തപുരം
March 6, 2023 8:35 am

ആറ്റുകാൽ പൊങ്കാല നാളെ നടക്കും. രാവിലെ 10.30ന് പണ്ടാര അടുപ്പിലേക്ക് തീ പകരുന്നതോടു കൂടി ചടങ്ങുകൾ ആരംഭിക്കും. തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്നും ദീപം പകർന്ന് മേൽശാന്തി പി കേശവൻ നമ്പൂതിരിക്ക് കൈമാറും. മേൽശാന്തി ക്ഷേത്ര തിടപ്പള്ളിയിലെയും വലിയ തിടപ്പള്ളിയിലെയും പൊങ്കാല അടുപ്പിൽ തീ പകർന്ന ശേഷം അതേ ദീപം സഹ മേൽശാന്തിക്ക് കൈമാറും. 

സഹമേൽശാന്തി ക്ഷേത്രത്തിന് മുൻവശത്ത് ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പിലേക്ക് തീ പകരും. ഉച്ചയ്ക്ക് 2.30 നാണ് പൊങ്കാല നിവേദ്യം. ഈ വർഷം പൊങ്കാല നിവേദ്യത്തിനായി ക്ഷേത്രത്തിൽ നിന്നും 300 പൂജാരിമാരെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്. രണ്ടുവർഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ആറ്റുകാൽ ഉ­ത്സവം പൂർണരൂപത്തിൽ നടക്കുന്നത്. 

മുൻവർഷങ്ങളേക്കാൾ 50 ശതമാനം അധികംപേർ ക്ഷേത്ര സന്ദർശനത്തിന് എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ഭിന്നശേഷിക്കാർ, കൈക്കുഞ്ഞുങ്ങളുമായി വരുന്ന അമ്മമാർ എ­ന്നിവർക്ക് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തും. ഒരു സമയം 8000 പേർക്ക് ക്യൂ നിൽക്കാനുള്ള സൗകര്യമുണ്ട്. ക്യൂവിൽ നിൽക്കുന്നവർക്ക് ആവശ്യാനുസരണം കുടിവെള്ളം വിതരണം ചെ­യ്യും. പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറച്ചുകൊണ്ടാണ് പൊങ്കാല മഹോത്സവം നടത്തുന്നത്. 

Eng­lish Summary;Attukal Pon­gala tomorrow
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.