ചെലവുചുരുക്കലിന്റെ ഭാഗമായി ഗൂഗിൾ വീണ്ടും ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. ഹാർഡ്‌വെയർ, വോയ്‌സ് അസിസ്റ്റിങ്, എൻജിനിയറിങ് വിഭാഗത്തിലെ നൂറുകണക്കിന് ജീവനക്കാരെയാണ് പറഞ്ഞുവിടുന്നത്. വിഭവങ്ങളുടെ ഫലപ്രദമായ ഉപയോഗം സാധ്യമാക്കാനാണ് മാറ്റം കൊണ്ടുവരുന്നത് എന്നാണ് കമ്പനിയുടെ വിശദീകരണം.
12,000 പേരെയോ ഏകദേശം ആറുശതമാനം ജീവനക്കാരെയോ പിരിച്ചുവിടുമെന്ന് ഗൂഗിൾ ഒരു വർഷം മുമ്പ് പറഞ്ഞത്. ജോലി നഷ്ടപ്പെട്ടവർക്ക് ഗൂഗിളിലെതന്നെ മറ്റ് തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസരവും കമ്പനി നൽകിയിട്ടുണ്ട്. അതേസമയം ആൽഫബെറ്റ് വർക്കേഴ്‌സ് യൂണിയൻ പിരിച്ചുവിടലിനെതിരെ രംഗത്തുവന്നു.
English Summary; austerity; Another layoff at Google
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.