20 May 2024, Monday

ഇന്ത്യയെ 209 റൺസിന് തകർത്തു; ഓസീസിന് ലോകകിരീടം

Janayugom Webdesk
ഓവല്‍
June 11, 2023 7:31 pm

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം തുടര്‍ച്ചയായ രണ്ടാം തവണയും കൈവിട്ട് ഇന്ത്യ. കഴിഞ്ഞ തവണ ന്യൂസിലാന്‍ഡിനോടായിരുന്നെങ്കില്‍ ഇത്തവണ ഓസ്ട്രേലിയയോട് കീഴടങ്ങി. ഫൈനലില്‍ 209 റണ്‍സിന് ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്ട്രേലിയ കന്നി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കി.

ലോക ക്രിക്കറ്റില്‍ ഐസിസിയുടെ എല്ലാ കിരീടവും നേടുന്ന ആദ്യ ടീം എന്ന ചരിത്ര നേട്ടം ഓസീസ് ഇതോടെ പൂര്‍ത്തിയാക്കി. 1987ലും 1999ലും 2003ലും 2007ലും 2015ലും ഏകദിന ലോകകപ്പുകള്‍ നേടി. 2006, 2009 വര്‍ഷങ്ങളില്‍ ചാമ്പ്യന്‍സ് ട്രോഫിയും. 2021ല്‍ ടി20 ലോകകപ്പ് നേടിയപ്പോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം സീസണില്‍ ടെസ്റ്റ് കിരീടവും ഓസീസ് ചൂടി. അതേസമയം കഴിഞ്ഞ 10 വര്‍ഷമായി ഐസിസി കിരീടം നേടാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല.

Eng­lish Sum­ma­ry: Aus­tralia beats India by 209 runs to win World Test Championship
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.