രാജ്യാന്തര വിനോദസഞ്ചാരികൾക്കായി രാജ്യാതിര്‍ത്തികള്‍ ഉടൻ തുറക്കുമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‍കോട്ട് മോറിസൺ. ഈ ആഴ്ച പാർലമെന്റിൽ വിഷയം ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആസ്‌ട്രേലിയൻ പാർലമെന്റിന്റെ 2022ലെ ആദ്യ സിറ്റിങ് തിങ്കളാഴ്ച ആരംഭിക്കും. കോവിഡിനെ തുടര്‍ന്ന് 2020 മാർച്ചിലാണ് ഓസ്ട്രേലിയ അതിർത്തികൾ അടച്ചത്.
കഴിഞ്ഞമാസങ്ങളിൽ സ്വന്തം പൗരന്മാരെയും താമസക്കാരെയും വിദഗ്ധരേയും അന്തർദേശീയ വിദ്യാർത്ഥികളെയും സീസണൽ തൊഴിലാളികളെയും മാത്രം നിയന്ത്രണങ്ങൾക്ക് വിധേയമായി രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിച്ചിരുന്നു.നിലവിൽ രാജ്യത്തേക്ക് വരുന്നവർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരായിരിക്കണം. അതല്ലെങ്കിൽ മെഡിക്കൽ വാക്സിനേഷൻ ഇളവിന്റെ സാക്ഷ്യപത്രം നൽകണം.
രാജ്യത്ത് 16 വയസ്സിന് മുകളിലുള്ള യോഗ്യരായ ജനസംഖ്യയുടെ 95 ശതമാനം പേരും രണ്ട് വാക്സിൻ ഡോസുകളും എടുത്തിട്ടുണ്ട്. കൂടാതെ ഒമ്പത് ദശലക്ഷം പേർ ബൂസ്റ്റർ ഡോസും സ്വീകരിച്ചു കഴിഞ്ഞു.
ഈസ്റ്ററിന് മുമ്പ് അന്താരാഷ്ട്ര അതിർത്തികൾ പൂർണമായും തുറക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ജനുവരിയിൽ മോറിസൺ പറഞ്ഞിരുന്നു. രാജ്യത്ത് മാസങ്ങളായി മോറിസണിന്റെ ജനപ്രീതി കുറഞ്ഞുവരികയാണ്. ഒമിക്രോൺ വ്യാപനവും അത് കൈകാര്യം ചെയ്ത രീതിയുമെല്ലാം വിമർശന വിധേയമായിരുന്നു. കൂടാതെ മേയിൽ നടക്കുന്ന ഫെഡറൽ തെരഞ്ഞെടുപ്പിലും സമ്മർദ്ദം നേരിടുന്നുണ്ട്.
english summary; Australia prepares to open borders after two years
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.