രണ്ട് വർഷത്തിന് ശേഷം അന്താരാഷ്ട്ര അതിർത്തി വീണ്ടും തുറന്ന് ഓസ്ട്രേലിയ. ഇന്നു മുതൽ നൂറുകണക്കിന് വിദേശികളാണ് സിഡ്നി വിമാനത്താവളത്തിൽ എത്തിത്തുടങ്ങുന്നത്. കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി 2020 മാര്‍ച്ചിലാണ് വിവിധ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഓസ്ട്രേലിയ യാത്രാവിലക്ക് ഏർപ്പെടുത്തിയത്. രണ്ട് വര്‍ഷത്തിന് ശേഷം നിയന്ത്രണങ്ങൾ പൂർണമായും നീക്കിയത്. ടൂറിസ്റ്റ് വീസയുള്ളവർക്കും രാജ്യത്തേക്ക് ഇന്നു മുതൽ പ്രവേശനം അനുവദിക്കും.
ഓസ്ട്രേലിയയിൽ ഉള്ളവരുടെ കുടുംബാംഗങ്ങൾക്കുൾപ്പടെ കഴിഞ്ഞ വർഷം അവസാനം മുതൽ മടങ്ങാൻ അനുമതി ലഭിച്ചിരുന്നു. എന്നാൽ മിക്ക വിദേശികൾക്കും കാത്തിരിക്കേണ്ടി വന്നിരുന്നു. നിയന്ത്രണങ്ങൾ നീക്കിയതോടെ നിരവധി വിദേശികളാണ് ഓസ്ട്രേലിയയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. അതേസമയം രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവർക്ക് ക്വാറന്റൈൻ വേണ്ട. എന്നാൽ വാക്സിനേഷൻ എടുക്കാത്ത യാത്രക്കാർ സ്വന്തം ചെലവിൽ 14 ദിവസം വരെ ഹോട്ടലിൽ അത് ചെയ്യണം.
English Summary:Australia reopens international border
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.