
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്‌മിന്റണില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്‍, എച്ച് എസ് പ്രണോയ്, ആയുഷ് ഷെട്ടി, തരുണ്‍ മനെപ്പള്ളി എന്നിവര്‍ പ്രീക്വാര്‍ട്ടറില്‍ കടന്നു. പുരുഷ സിംഗിള്‍സില്‍ ചൈനീസ് തായ്‌പേയിയുടെ സു ലി യാങ്ങിനെ 21–17, 21–13 എന്ന സ്കോറിന് പരാജയപ്പെടുത്തി. 2023ല്‍ ഓസ്ട്രേലിയന്‍ ഓപ്പണില്‍ റണ്ണറപ്പായ മലയാളി താരം പ്രണോയ് ഇന്തോനേഷ്യയുടെ യോഹന്നസ് സൗത്ത് മാർസെല്ലിനോയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ തോല്പിച്ചു. ആദ്യ സെറ്റ് നഷ്ടമായ ശേഷമാണ് പ്രണോയിയുടെ തിരിച്ചുവരവ്. സ്കോര്‍ 6–21, 21–12, 21–17. ഏഷ്യൻ ഗെയിംസ് വെങ്കല ജേതാവും 2023 ലെ ലോക ചാമ്പ്യൻഷിപ്പ് വെങ്കല മെഡൽ ജേതാവുമായ 33 കാരനായ പ്രണോയ് അടുത്ത മത്സരത്തിൽ എട്ടാം സീഡ് ഇന്തോനേഷ്യയിൽ നിന്നുള്ള അൽവി ഫർഹാനെ അടുത്ത റൗണ്ടില്‍ നേരിടും.
ഈ വർഷം ആദ്യം യുഎസ് ഓപ്പണിൽ തന്റെ ആദ്യ സൂപ്പർ 300 കിരീടം നേടിയ ലോക 32-ാം നമ്പർ താരമായ ആയുഷ്, കാനഡയുടെ സാം യുവാനെ 33 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ കീഴടക്കി. സ്കോര്‍ 21–11, 21–15. 2023 ലെ ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ ജേതാവായ കർണാടകയിൽ നിന്നുള്ള ഈ 20 കാരൻ, നാലാം സീഡ് ജപ്പാന്റെ കൊടൈ നരോകയും കാനഡയുടെ സിയാവോഡോങ് ഷെങ്ങും തമ്മിലുള്ള മത്സരത്തിലെ വിജയിയെ അടുത്ത റൗണ്ടില്‍ നേരിടും. മക്കാവു ഓപ്പണിലെ സെമിഫൈനലിസ്റ്റായ മന്നെപ്പള്ളി 66 മിനിറ്റ് നീണ്ട പോരാട്ടത്തിൽ ഡെൻമാർക്കിന്റെ മാഗ്നസ് ജോഹന്നാസനെ 21–13, 17–21, 21–19 എന്ന സ്കോറിന് പരാജയപ്പെടുത്തി. 2023 ലെ ദേശീയ ഗെയിംസ് സ്വർണ മെഡൽ ജേതാവായ മന്നെപ്പള്ളിയുടെ അടുത്ത എതിരാളി അഞ്ചാം സീഡ് ചൈനീസ് തായ്‌പേയിയുടെ ലിൻ ചുൻ‑യിയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.