25 February 2026, Wednesday

ഓസ്ട്രേലിയന്‍ ഓപ്പണ്‍; വാവ്‌റിങ്കയ്ക്ക് വൈൽഡ് കാർഡ്

Janayugom Webdesk
മെല്‍ബണ്‍
January 9, 2026 9:30 pm

സീസണിലെ ആദ്യ ഗ്രാൻഡ്‌സ്ലാമായ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന് ഈ മാസം 18ന് മെൽബണിൽ തുടക്കമാകും. ഇതിനായുള്ള വൈൽഡ് കാർഡ് എൻട്രികൾ ഇന്നലെ പ്രഖ്യാപിച്ചു. 2014ലെ ചാമ്പ്യനായ സ്റ്റാൻ വാവ്‌റിങ്കയ്ക്ക് വൈൽഡ് കാർഡ് അനുവദിച്ചു. 2026 തന്റെ കരിയറിലെ അവസാന വർഷമാണെന്ന് 40കാരനായ വാവ്‌റിങ്ക നേരത്തെ പ്രഖ്യാപിച്ചിരുന്നു. 45-ാം വയസിൽ യുഎസിന്റെ വീനസ് വില്യംസ് വീണ്ടും മെൽബൺ പാർക്കിലേക്ക് തിരിച്ചെത്തുന്നു. ഇതോടെ ഓസ്‌ട്രേലിയൻ ഓപ്പൺ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ വനിതാ താരമെന്ന റെക്കോഡ് വീനസ് സ്വന്തമാക്കും. ഓസ്ട്രേലിയൻ താരങ്ങളായ ജോർദാൻ തോംസൺ, ക്രിസ് ഒക്കോണൽ എന്നിവർക്കും പ്രധാന ഡ്രോയിലേക്ക് നേരിട്ട് പ്രവേശനം ലഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.