19 December 2025, Friday

Related news

December 11, 2025
October 25, 2025
October 22, 2025
October 15, 2025
September 25, 2025
September 24, 2025
September 17, 2025
September 14, 2025
September 3, 2025
August 23, 2025

‘എന്റെ നാവ് പോസ്റ്റ്മോർട്ടം ചെയ്തോളൂ, മനസ്സ് പോസ്റ്റ്മോർട്ടം ചെയ്യരുത്’; ജബൽപുർ വിഷയത്തിൽ മാധ്യമ പ്രവർത്തകരോട് കയർത്ത് സുരേഷ്‌ഗോപി

Janayugom Webdesk
കൊച്ചി
April 4, 2025 12:16 pm

ജബൽപുരിൽ മലയാളി വൈദികർക്കു നേരെയുണ്ടായ ആക്രമണത്തെ കുറിച്ചുള്ള ചോദ്യങ്ങളിൽ മാധ്യമ പ്രവർത്തകരോട് കയർത്ത് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. ‘എന്റെ നാവ് പോസ്റ്റ്മോർട്ടം ചെയ്തോളൂ, മനസ്സ് പോസ്റ്റ്മോർട്ടം ചെയ്യരുത്’-സുരേഷ്‌ഗോപി പറഞ്ഞു. ജബൽപുരിൽ ഉണ്ടായ ആക്രമണം, അത് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന സംഭവമാണെന്ന് അദ്ദേഹം പറഞ്ഞു. 

കേരളത്തിൽ പാലാ ബിഷപ്പിനെ കൊലപ്പെടുത്താൻ ചിലർ ശ്രമിച്ചില്ലെ, കേസെടുത്ത് അകത്ത് ഇടാൻ നോക്കിയില്ലേ. നിങ്ങൾ ആരാ, ആരോടാ ചോദിക്കുന്നേ എന്ന് പറഞ്ഞ അദ്ദേഹം വളരെ സൂക്ഷിച്ച് സംസാരിക്കണമെന്നും മാധ്യമ പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകി. വഖഫ് വിഷയത്തിൽ കോൺഗ്രസ് ജാതീയമായി ജനങ്ങളെ തിരിക്കാൻ നോക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ക്രിസ്തീയ സമൂഹം മുഴുവൻ അണിനിരന്നുവെന്ന അങ്കലാപ്പിലാണ് അവർ. ആങ്ങളയും പെങ്ങളും എന്തുകൊണ്ടാണ് മുനമ്പത്ത് വരാതിരുന്നതെന്നും രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും പേര് പരാമർശിക്കാതെ സുരേഷ് ഗോപി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.