17 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 14, 2025
April 1, 2025
April 1, 2025
March 28, 2025
March 14, 2025
March 10, 2025
March 9, 2025
February 17, 2025
February 11, 2025
February 5, 2025

ഓട്ടോറിക്ഷ പൊട്ടിത്തെറിച്ചു; മൂന്ന് മരണം, സ്‌ഫോടനം ആസൂത്രിതമെന്ന് പൊലീസ്

Janayugom Webdesk
മലപ്പുറം
May 5, 2022 2:47 pm

മലപ്പുറം കൊണ്ടിപ്പറമ്പില്‍ ഗുഡ്‌സ് ഓട്ടോറിക്ഷ പൊട്ടിത്തെറിച്ച് മൂന്ന് മരണം. മുഹമ്മദ്, ഭാര്യ ജാസ്മിന്‍, മകള്‍ ഫാത്തിമത്ത് സഫ എന്നിവര്‍ ആണ് മരിച്ചത്. അഞ്ച് വയസുള്ള ഒരു കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് ആണ് അപകടം എന്ന് പ്രാഥമിക വിവരം.

മുഹമ്മദ് (52) ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന് പൊലീസ് പറഞ്ഞു. ഭാര്യയെയും കുട്ടികളെയും വാഹനത്തിലേക്ക് വിളിച്ചു വരുത്തി പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തീ കൊളുത്തിയ ശേഷം മുഹമ്മദ് കിണറ്റിലേക്ക് ചാടുകയായിരുന്നു. ഓട്ടോ രണ്ട് വട്ടം പൊട്ടിത്തെറിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. കുടുംബ വഴക്കാണ് കാരണമെന്നും പൊലീസ് പറഞ്ഞു.

Eng­lish Summary:Autorickshaw explodes; Three deaths, blast planned
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.