31 December 2025, Wednesday

Related news

December 28, 2025
December 21, 2025
December 21, 2025
December 20, 2025
December 19, 2025
December 18, 2025
December 9, 2025
December 8, 2025
December 1, 2025
November 30, 2025

അവന്തികയുടെ സങ്കടത്തിന് പരിഹാരമായി; മന്ത്രിയുടെ വക പുതിയ സൈക്കിൾ

സ്വന്തം ലേഖകന്‍
കൊച്ചി
June 2, 2024 10:26 pm

നിധിപോലെ സൂക്ഷിച്ച് സന്തോഷത്തോടെ കൊണ്ടുനടന്ന സൈക്കിൾ മോഷണം പോയതിന്റെ സങ്കടത്തിലായിരുന്ന അവന്തികയ്ക്ക് മന്ത്രിയുടെ സമ്മാനമായി പുതിയ സൈക്കിൾ. പരാതി ബോധിപ്പിച്ചതിന് പകരം സൈക്കിൾ കിട്ടിയതിൽ മനം നിറഞ്ഞ് കൊച്ചുമിടുക്കി.
എളമക്കര സ്കൂളിൽ സംസ്ഥാനതല പ്രവേശനോത്സവത്തെ കുറിച്ച് വിശദമാക്കാൻ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിനിടയിലാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അവന്തികയ്ക്ക് സൈക്കിൾ സമ്മാനിച്ചത്. 

പാലാരിവട്ടം വട്ടത്തിപ്പാടം റോഡിൽ വാടകയ്ക്ക് താമസിക്കുന്ന ഗുരുവായൂർ വടക്കേക്കാട് സ്വദേശി ഗിരീഷിന്റെയും നിഷയുടെയും മകളാണ് അവന്തിക. കഴിഞ്ഞ 21നാണ് അവന്തികയുടെ സൈക്കിൾ മോഷണം പോയത്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ സഹിതം ഉടൻ പാലാരിവട്ടം പൊലീസിൽ പരാതി നൽകുകയും ചെയ്തു. പൊലീസ് അന്വേഷണം വേഗത്തിലാക്കുന്നതിനായിട്ടാണ് മന്ത്രി ശിവൻകുട്ടിക്ക് ഇ മെയിലിൽ പരാതി അയച്ചത്. രണ്ടുദിവസത്തിനുള്ളിൽ മന്ത്രിയുടെ ഫോൺ വന്നു. സ്റ്റേഷനിൽ ബന്ധപ്പെട്ടിട്ടുണ്ട്. അവർ അന്വേഷണം നടത്തുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ വലിയ സന്തോഷം തോന്നി. ഒരിക്കലും പുതിയ സൈക്കിൾ കിട്ടുമെന്ന് കരുതിയില്ലെന്നും മന്ത്രിയെ വിളിച്ചാൽ പൊലീസ് അന്വേഷണം വേഗത്തിലാകുമെന്നാണ് പ്രതീക്ഷിച്ചതെന്നും അവന്തിക പറഞ്ഞു. 

കുടുംബസമേതമെത്തി മന്ത്രിയുടെ കൈയിൽ നിന്നും സൈക്കിൾ ഏറ്റുവാങ്ങിയപ്പോൾ നന്ദി പറയാൻ വാക്കുകൾ കിട്ടാത്ത അവസ്ഥയിലായിരുന്നു അവന്തിക. എറണാകുളം ഗേൾസ് സ്കൂളിൽ പഠിക്കുന്നതിനിടയിൽ ട്യൂഷന് വെണ്ണലയിൽ പോകാൻ വേണ്ടിയാണ് അച്ഛൻ സൈക്കിൾ വാങ്ങി നൽകിയത്. പാലാരിവട്ടത്ത് പച്ചക്കറി കച്ചവടം നടത്തിവരികയാണ് അച്ഛൻ. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയാണ് പത്താം ക്ലാസ് പാസായത്. ഇപ്പോൾ ഗേൾസ് ഹയർ സെക്കന്‍ഡറി സ്കൂളിൽ പ്ലസ് വണ്‍ പ്രവേശനം കാത്തിരിക്കുന്നു. അനുജൻ എറണാകുളം എസ്ആർവിയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. 

Eng­lish Summary:Avantika’s grief is resolved; Min­is­ter’s new cycle
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.