25 December 2024, Wednesday
KSFE Galaxy Chits Banner 2

അവാർഡ്, സംവിധായകന്റെ ഓർമ്മകൾക്ക് മുന്നിൽ സമർപ്പിച്ച് കൊറിയോഗ്രാഫർ

ഷാജി ഇടപ്പള്ളി
കൊച്ചി
December 1, 2021 5:41 pm

സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ കോറിയോഗ്രാഫിക്ക്  സംസ്ഥാന ചലച്ചിത്ര അവാർഡ്  ലഭിച്ചതിൽ സന്തോഷമുണ്ടെന്നും മരണപ്പെട്ട ചിത്രത്തിന്റെ സംവിധായകനായ നരണിപ്പുഴ ഷാനവാസിന്റെ ഓർമ്മകൾക്ക് മുന്നിൽ അവാർഡ് സമർപ്പിക്കുന്നതായി നൃത്തസംവിധായക ലളിത ഷോബി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കോവിഡ് കാലയളവിൽ ആമസോൺ പ്രൈം ഒടിടിയിൽ റിലീസ് ചെയ്ത ആദ്യ മലയാള സിനിമയാണ് സൂഫിയും സുജാതയും. ഈ ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷയും സ്വപ്നവും സംവിധായകനിൽ ഉണ്ടെന്നത് ചിത്രീകരണ വേളയിൽ പ്രകടമായിരുന്നുവെന്നും അവർ പറഞ്ഞു. പത്താമത്തെ വയസ്സിലാണ് ചലച്ചിത്ര മേഖലയിലേക്കുള്ള തുടക്കം. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ കൊറിയോഗ്രാഫർ ആയി വർക്ക് ചെയ്യുന്നതായും മലയാളത്തിൽ അവസരങ്ങൾ വന്നാൽ ഇനിയും ചെയ്യുമെന്നും ലളിത ഷോബി  പറഞ്ഞു. മറ്റു ഭാഷകളേക്കാൾ എളുപ്പത്തിൽ മലയാളത്തിൽ നൃത്തരംഗങ്ങൾ ചെയ്യാൻ കഴിയുന്നുണ്ടെന്നും അവർ വ്യക്തമാക്കി. സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ തിരക്കഥയും ഷാനവാസിന്റേതായിരുന്നു. പരാജിത, കരി എന്നീ സിനിമകളുടെ തിരക്കഥയും സംവിധാനവും ഇദ്ദേഹം നിർവഹിച്ചിട്ടുണ്ട്. ഹൃദ്‌രോഗത്തെ തുടർന്ന് കഴിഞ്ഞ ഡിസംബർ 23 നാണ് ഷാനവാസ് മരിച്ചത്. ഷാനവാസിന്റെ ഭാര്യ ഷബ്ന (അസു) മകൻ ആദം എന്നിവർക്ക് സംവിധായകന്റ  ഓർമക്കായി  സംസ്ഥാന അവാർഡ് സമർപ്പിച്ചു. എറണാകുളം പ്രസ്സ് ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി സുശീലൻ പങ്കെടുത്തു.

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.