
ആക്‌സിയം 4 വിക്ഷേപണ തിയതി പ്രഖ്യാപിച്ചു. ജൂണ്‍ 19‑ന് വിക്ഷേപണം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് വിക്ഷേപണം നടക്കുക. ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഒര്‍ഗനൈസേഷനും, ആക്‌സിയം സ്‌പേസും, സ്‌പേസ് എക്‌സും തമ്മിലുളള നിര്‍ണായക ഏകോപന യോഗത്തിലാണ് വിക്ഷേപണ തിയതി സംബന്ധിച്ച തീരുമാനമുണ്ടായത്. സാങ്കേതിക തകരാറും മോശം കാലാവസ്ഥയും മൂലം മൂന്നുതവണ വിക്ഷേപണം മാറ്റിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.