അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് സര്‍ക്കാര്‍ പരിപാടിയാക്കിയതിനെയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനെയും എതിര്‍ത്ത് പ്രമുഖ സന്യാസിമാര്‍. ലോക്സഭാ തെരഞ്ഞെടുപ്പ് നേട്ടത്തിനായാണ് പ്രധാനമന്ത്രി ഇപ്പോള്‍ ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതെന്ന് ജ്യോതിഷ് പീഠ മഠത്തിലെ ശങ്കരാചാര്യ അവിമുക്തേശ്വരാന്ദയും ഋഷികേഷിലെ സ്വാമി ദയാശങ്കര്‍ ദാസും പറഞ്ഞു.
മതവും രാഷ്‌ട്രീയവും കൂട്ടിക്കലർത്തരുതെന്നും ബിജെപിയുടെ ഹിന്ദുരാഷ്‌ട്രസങ്കൽപ്പം ജനക്ഷേമത്തിന് വിരുദ്ധമാണെന്നും വെവ്വേറെ അഭിമുഖങ്ങളിൽ ഇവർ ചൂണ്ടിക്കാട്ടി. ക്ഷേത്രനിർമാണം പൂർത്തീകരിക്കുംമുമ്പ് പ്രതിഷ്‌ഠ നടത്തുന്നതിനെ അവിമുക്തേശ്വരാനന്ദ രൂക്ഷമായി വിമർശിച്ചു. രാമക്ഷേത്രത്തിൽ പ്രതിഷ്‌ഠ നടത്തേണ്ടത് രാമനവമിയിലാണ്. ഇപ്പോൾ നടത്തുന്നത് തെരഞ്ഞെടുപ്പ് പ്രചാരണംമാത്രം ഉദ്ദേശിച്ചാണ്‌അദ്ദേഹം പറഞ്ഞു.
മോഡി ഭരണത്തിൽ ഇന്ത്യയിൽ കർഷകർക്കും സൈനികർക്കും സ്‌ത്രീകൾക്കും രക്ഷയില്ലാതായി. മനുഷ്യത്വം നഷ്ടമായ ഭരണമാണ്. അമൃത കാലമല്ല, കലികാലമാണ് ഇപ്പോൾ. മാധ്യമങ്ങളെ വരുതിയിലാക്കിയാണ് മോദി പിടിച്ചുനിൽക്കുന്നത് അദ്ദേഹം പറഞ്ഞു.മോഡി അവതാരമാണെന്ന പ്രചാരണത്തെയും അദ്ദേഹം പരിഹസിച്ചു. രാമപ്രതിഷ്ഠ നടത്തുന്നയാളുടെ ഇടതുവശത്ത് ഭാര്യയിരിക്കണം. ആ യോഗ്യതപോലും മോഡിക്കില്ലെന്നും സന്യാസിമാർ ചൂണ്ടിക്കാട്ടി.
English Summary: Ayodhya Ram Temple Consecration Ceremony; Prominent monks oppose PM’s inauguration
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.