അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കുന്ന കാര്യം തനിക്കറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡിസതീശന്‍.അത് ദേശീയ കാര്യമാണെന്നും തനിക്കതിനെക്കുറിച്ച് അറയില്ലെന്നും സതീശന്‍ പറഞ്ഞു.അതേസമയം അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങിന് സോണിയ ഗാന്ധി പങ്കെടുത്തേക്കുമെന്നും ക്ഷണം സ്വീകരിച്ചെന്നും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിംഗ് പറഞ്ഞിരുന്നു.
സോണിയ ഗാന്ധിയോ അല്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്നുള്ള മറ്റു നേതാക്കളോ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് ദിഗ് വിജയ് സിംഗ് അറിയിച്ചത്. ശ്രീരാമ ജന്മ ഭൂമി ക്ഷേത്ര ട്രസ്റ്റ് അധികൃതരാണ് സോണിയ ഗാന്ധിയെ ക്ഷണിച്ചത്.അതേസമയം അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ സിപിഐഎം പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി. ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതവിശ്വാസങ്ങളെ മാനിക്കുകയും ഓരോ വ്യക്തിക്കും അവരുടെ വിശ്വാസം പിന്തുടരാനുള്ള അവകാശം സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് സിപിഐഎം നയം. രാഷ്ട്രീയ നേട്ടത്തിന് മതത്തെ ഉപയോഗിക്കരുത്, അതിനാല്‍ പങ്കെടുക്കില്ല.മതപരമായ ചടങ്ങിനെ സംസ്ഥാന സ്‌പോണ്‍സേര്‍ഡ് പരിപാടി ആക്കി മാറ്റുന്നത് അംഗീകരിക്കാന്‍ കഴിയില്ല. സംസ്ഥാനത്തിന് മതപരമായ ബന്ധം പാടില്ലെന്നാണ് ഭരണഘടന വ്യക്തമാക്കുന്നത്. സുപ്രീംകോടതി ഇക്കാര്യം ആവര്‍ത്തിച്ചു പറഞ്ഞിട്ടുമുണ്ട്. ഇവിടെ ഭരണഘടനാ തത്വം ലംഘിക്കപ്പെടുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
English Summary:
Ayodhya Ram Temple Consecration Ceremony: VD Satheesan without a clear stance
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.