11 May 2024, Saturday

‘ആസാദി ക രംഗോലി’ ചരിത്ര ചിത്രപ്രദര്‍ശനം തുടങ്ങി

Janayugom Webdesk
ആലപ്പുഴ
October 2, 2021 8:09 pm

ഗാന്ധിജയന്തി ദിനാഘോഷത്തിന്റെയും സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെയും ഭാഗമായി വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച മെഗാ ചരിത്ര ചിത്ര പ്രദര്‍ശനം ആസാദി ക രംഗോലി ആലപ്പുഴ ലിയോ തേര്‍ട്ടീന്ത് സ്‌കൂളില്‍ എ എം ആരിഫ് എം പി ഉദ്ഘാടനം ചെയ്തു.

ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള 28 ചിത്ര കലാ അധ്യാപകരുടെ നേതൃത്വത്തില്‍ ഏഴു ദിവസം നീണ്ടു നിന്ന ക്യാമ്പില്‍ തയ്യാറാക്കിയ 90 ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. നാല് വിദ്യാഭ്യാസ ജില്ലകളിലായി നടന്ന  ചിത്ര രചനാ  ക്യാമ്പില്‍ രക്ഷാകര്‍ത്താക്കളും വിദ്യാര്‍ഥികളും പൊതുജനങ്ങളും പങ്കുചേര്‍ന്നു.  ഇന്‍ഫര്‍മേഷന്‍— പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ചിരിക്കുന്ന പ്രദര്‍ശനം ഒക്ടോബര്‍ നാലിന സമാപിക്കും.

എച്ച് സലാം എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സൗമ്യ രാജ്, ജില്ലാ സാമൂഹ്യ ശാസ്ത്ര കൗണ്‍സില്‍ സെക്രട്ടറി ഐസക് ഡാനിയല്‍, വാര്‍ഡ് കൗണ്‍സിലര്‍ റീഗോ രാജു, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ ആര്‍ ഷൈല, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം കെ പ്രസന്നന്‍, വിദ്യാഭ്യാസ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥര്‍, സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.