22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 10, 2024
September 17, 2024
September 16, 2024
August 30, 2024
August 8, 2024
July 20, 2024
June 14, 2024
May 18, 2024
May 12, 2024
May 6, 2024

ബിഎ 5 വ്യാപിക്കുന്നു: യൂറോപ്പില്‍ കോവിഡിന്റെ പുതിയ തരംഗം

Janayugom Webdesk
July 18, 2022 11:38 pm

യൂറോപ്പ് കോവിഡിന്റെ മറ്റൊരു തരംഗത്തിലേക്ക് കടക്കുകയാണെന്ന് മുന്നറിയിപ്പ്. അതിതീവ്ര വ്യാപനശേഷിയുള്ള ഒമിക്രോണിന്റെ ഉപവകഭേദമായ ബിഎ 5 ആണ് യൂറേ­ാപ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഭൂരിഭാഗം കേസുകളിലും സ്ഥിരീകരിച്ചത്. അന്താരാഷ്ട്ര യാത്രകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ അവസാനിപ്പിച്ചതും പൊതുപരിപാടികള്‍ അനുവദിച്ചതും വെെറസിന്റെ അതിവേഗ വ്യാപനത്തിന് കാരണമായെന്ന് യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആന്റ് കൺട്രോൾ ( ഇസിഡിസി) വ്യക്തമാക്കുന്നു. 

മിക്ക രാജ്യങ്ങളും പരിശോധനകളുടെ എണ്ണം ഗണ്യമായി കുറച്ചതിനാല്‍ നിലവിലുള്ളതിനേക്കാള്‍ രോഗികളുടെ എണ്ണം ഇരട്ടിയായിരിക്കാമെന്നും അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ പുനസ്ഥാപിക്കുന്നതില്‍ സര്‍ക്കാരുകള്‍ അനാസ്ഥ കാട്ടുന്നതായി വിദഗ്‍ധര്‍ പറയുന്നു. ഇതും രോഗവ്യാപനത്തിന് കാരണമാകുന്നു. നിലവിലെ വാക്സിനുകള്‍ ഭാവിയിലെ വകഭേദങ്ങളെ ഫലപ്രദമായി തടയുമെന്നതില്‍ ഉറപ്പില്ലെന്ന് ലണ്ടൻ സ്കൂൾ ഓഫ് ഹൈ­ജീൻ ആന്റ് ട്രോപ്പിക്കൽ മെഡിസിനിലെ യൂറോപ്യൻ പബ്ലിക് ഹെൽത്ത് പ്രൊഫസർ മാർട്ടിൻ മക്കീ പറയുന്നു. 

രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ 60 വയസിനു മുകളിലുള്ളവരും മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളവരും വാക്സിന്റെ രണ്ടാം ബൂസ്റ്റര്‍ ‍ഡോസ് എടുക്കണമെന്ന് ഇസിഡിസി പുതിയ മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. യുകെയിൽ, 50 വയസും അതിൽ കൂടുതലുമുള്ള എല്ലാവരെയും ഉൾപ്പെടുത്തിയുള്ള കോവിഡ് ബൂസ്റ്റർ ഡോ­സ് ക്യാമ്പയ്ന്‍ വിപുലീകരിക്കുമെന്ന് സർക്കാർ വെള്ളിയാഴ്ച പ്ര­ഖ്യാപിച്ചു. ഔ­ദ്യേ­ാ­ഗിക കണക്കുകളേക്കാള്‍ കൂടുതല്‍ രോഗികള്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നുണ്ടെന്നാണ് റിപ്പേ­ാര്‍ട്ടുകള്‍. യൂറോപ്പിനു പുറമേ, യുഎസിലും ബിഎ 5 ഉപവകഭേദം വ്യാപിക്കുകയാണ്. യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് റിപ്പേ­ാര്‍ട്ട് ചെയ്യപ്പെട്ട 65 ശതമാനം കേസുകളിലും ബിഎ 5 വകഭേദമാണ് സ്ഥിരീകരിച്ചത്.

Eng­lish Sum­ma­ry: BA 5 spreads: new wave of Covid in Europe
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.