17 February 2026, Tuesday

Related news

February 17, 2026
February 16, 2026
February 16, 2026
February 16, 2026
February 16, 2026
February 16, 2026
February 16, 2026
February 16, 2026
February 15, 2026
February 15, 2026

ബാബ സിദ്ദിഖി കൊലപാതകം; ഒരാൾ കൂടി അറസ്റ്റിൽ

Janayugom Webdesk
മുംബൈ
October 15, 2024 6:13 pm

മുന്‍ മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി നേതാവുമായ ബാബ സിദ്ദിഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റിലായതായി അധികൃതര്‍ അറിയിച്ചു. ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ചിലുള്ള ഹരീഷ് കുമാര്‍ ബാലാക്രം(23) ആണ് അറസ്റ്റിലായത്.

മഹാരാഷ്ട്രയിലെ പൂനെയില്‍ പഴയ വസ്തുക്കളുടെ കച്ചവടം ചെയ്യുന്ന ഇയാള്‍ ബാബാ സിദ്ദിഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഡാലോചനയില്‍ പങ്കാളിയായിരുന്നുവെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

ബഹ്‌റൈച്ചില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്. ഇതോടെ സിദ്ദിഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 4 പേര്‍ അറസ്റ്റിലായി.

മറ്റൊരു പ്രതിയായ ശിവകുമാര്‍ ഗൗതം ഇപ്പോഴും ഒളിവിലാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.