19 December 2024, Thursday
KSFE Galaxy Chits Banner 2

എഴുപതിനായിരത്തില്‍പ്പരം ഫോളോവേഴ്സുള്ള ബബ്ലു ഗീച്ചുവിന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ കുടുംബപ്രശ്നങ്ങള്‍; ആദരാഞ്ജലികളുമായി ആരാധകര്‍

Janayugom Webdesk
June 25, 2023 7:35 pm

പനങ്കുല പോലുള്ള മുടിയും നൃത്തവുമായിരുന്നു ബബ്ലു ഗീച്ചു എന്ന പേരില്‍ അറിയപ്പെട്ട 32 കൃഷ്മപ്രിയയെ ഇന്‍സ്റ്റഗ്രാമില്‍ താരമാക്കിയത്. എഴുപതിനായിരത്തില്‍പ്പരം ഫോളോവേഴ്സുണ്ടായിരുന്ന കൃഷ്ണപ്രിയ ഓര്‍മ്മയാകുമ്പോള്‍ നിരവധി ആരാധകരാണ് സമൂഹമാധ്യമത്തില്‍ ആദരാഞ്ജലികളുമായി രംഗത്തെത്തിയിരിക്കുന്നത്. 

കഴിഞ്ഞദിവസമാണ് വിഷം കഴിച്ച നിലയില്‍ തൃശൂരിലെ ചാപ്പാറയിലുള്ള വീട്ടില്‍ ബന്ധുക്കള്‍ കണ്ടെത്തിയത്. കിടപ്പുമുറിയില്‍ അവശയായ നിലയില്‍ കണ്ടെത്തിയ കൃഷ്ണപ്രിയ ചികിത്സയില്‍ കഴിയുന്നതിനിടെ ശനിയാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. നൃത്ത അധ്യാപികയായിരുന്നു കൃഷ്ണപ്രിയ. കുടുംബപ്രശ്നങ്ങളെ തുടര്‍ന്നാണ് കൃഷ്ണപ്രിയയ ആത്മഹത്യ ചെയ്തതെന്നാണ് വിവരം. അതേസമയം അതിനുള്ള കാരണം ഇതുവരെ വ്യക്തമല്ല. 

”നേരിട്ട് അറിയില്ലെങ്കിലും സോഷ്യൽ മീഡിയയിൽ റീൽസിലൂടെ വളരെ പരിചിതമായിരുന്ന ഒരാൾ. പനംകുല പോലുള്ള മുടി വിടർത്തിയിട്ട് ബുള്ളറ്റ് ഓടിച്ചു പോകുന്ന ഒരു വിഡിയോയാണ് ആദ്യമായി കണ്ടത്.. അവരുടെ പ്രൊഫൈൽ നോക്കുമ്പോൾ വല്ലാത്തൊരു ആകർഷണം ഉള്ള ശരീരഭാഷയും ഡാൻസും… ഇന്ന് ഇത്പോലൊരു ആദരാഞ്ജലി പോസ്റ്റ് കാണുമ്പോൾ വല്ലാത്തൊരു സങ്കടം ഒരുപാട് പരിചയമുള്ള ഒരാളുടെ വേർപാട് പോലെ.. അതും സൂയിസൈഡ് ആയിരുന്നു എന്ന് കമന്റ്കളിൽ നിന്ന് മനസ്സിലാക്കുമ്പോൾ, നമ്മൾ ഹാപ്പി ആണെന്ന് വിചാരിയ്ക്കുന്ന പലരും ഉള്ളിൽ ഒത്തിരി പ്രശ്നങ്ങൾ കൊണ്ട് നടക്കുന്നവരാകും.….. ആരുമല്ലാതിരുന്നിട്ടും നെഞ്ചിൽ ഒരു വിങ്ങലായി മാറിയ Bablu Geechu പ്രണാമം …

ഇന്നലെ night അറിഞ്ഞതിനു ശേഷം ഉറങ്ങാൻ പറ്റിയില്ല എനിക്ക് ഞാൻ ഡാൻസ് കാണാനും ആ മുടി കാണണുമായി എന്നും നോക്കാറുണ്ട് വീഡിയോസ് ഇന്നലെ നൈറ്റ്‌ നോക്കിയപ്പോൾ കണ്ടത് ഈ ന്യൂസ്‌ ആണ്.. ഒത്തിരി വിഷമം ഇപ്പോൾ അറിയുന്നു hus എല്ലാത്തിനും കൂടെ ഉള്ള മനുഷ്യൻ ആയിരുന്നു but hus ന്റെ വീട്ടുകാരാ ഇതിനു കാരണം എന്ന് അവിടുന്ന് പിണങ്ങി സ്വന്തം വീട്ടിൽ പോയിട്ട ഇത് ചെയ്തത്.. ആ കുട്ടികളെയും ഭർത്താവിനെയും ഓർത്താൽ മതിയാരുന്നു നല്ലൊരു പെങ്കൊച്ചാരുന്നു.. എല്ലാ വീഡിയോസും നല്ലതാണ് മോശമായിട്ട് ഒന്നും ഇല്ല എന്നിട്ടും എന്തിനാ ഇങ്ങനെ കുത്തിനോവിക്കാൻ നടക്കുന്നെ കുറെ ജന്മങ്ങൾ അങ്ങനെ ഉണ്ട്.. മക്കൾ എന്ത് ചെയ്താലും കുറ്റമില്ല മരുമക്കൾ ചെയ്താൽ അവിടെ അടിയും വഴക്കും. അതിന്റ മനസിന്‌ സഹിക്കാൻ കഴിയാതെ വന്നതാവും അല്ലാതെ ഒരാൾ മരിക്കാൻ തീരുമാനം എടുക്കില്ല.. ശെരിക്കും പാവം തോന്നുന്നുണ്ട്..

സമയം ആയി പോകാതെ വയ്യല്ലോലോ??… അത്ര മാത്രം മനസ്സ് തകർന്ന് പോയിരിക്കും. വാക്കുകൾ പലപ്പോളും മൂർച്ച എറാതെ സൂക്ഷിക്കണം. വാർത്തയിൽ പറഞ്ഞത് ശെരി ആണ് എങ്കിൽ. ഭർത്താവ് ന്റെ വീട്ടുകാരുടെ വാക്കുകൾ കത്തി പോലെ തുളച്ചു കയറിയത് ഈ പാവം കലാകാരിയുടെ നെഞ്ചിൽ ആയിരുന്നു… അവരെ കൊല്ലാതെ കൊന്നു കളഞ്ഞു ”..തുടങ്ങി നിരവധി കമന്റുകളാണ് കൃഷ്ണപ്രിയയുടെ പഴയ വീഡിയോയ്ക്ക് താഴെ വരുന്നത്. 

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.