3 March 2026, Tuesday

Related news

February 26, 2026
February 16, 2026
February 16, 2026
February 10, 2026
February 7, 2026
January 29, 2026
January 26, 2026
January 7, 2026
December 31, 2025
December 27, 2025

ബാബറി ആഘോഷം:  വിവാദ ഉത്തരവ്  രാജസ്ഥാന്‍ റദ്ദാക്കി 

Janayugom Webdesk
ജയ്പൂര്‍
November 30, 2025 9:49 pm
ബാബരി മസ്ജിദ് തകർത്ത ഡിസംബർ ആറിന് ‘ശൗര്യ ദിവസ്’ ആയി ആചരിക്കണമെന്ന വിവാദ ഉത്തരവ് റദ്ദാക്കി രാജസ്ഥാൻ സർക്കാർ. രാജസ്ഥാനിലെ സര്‍ക്കാര്‍ ഓഫിസുകളിലും സ്കൂളുകൾക്കുമായിരുന്നു നിർദേശം നൽകിയിരുന്നത്. സ്കൂളുകള്‍ക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ മന്ത്രി മദന്‍ ദിലാവര്‍ നിർദേശം നല്‍കിയിരുന്നു. ഒക്ടോബര്‍ 22നായിരുന്നു നിര്‍ദേശം പുറപ്പെടുവിച്ചത്.
ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളെ തുടർന്ന് ഉത്തരവ് പിൻവലിക്കുന്നതായാണ് വിദ്യാഭ്യാസ വകുപ്പിന്റെ അറിയിപ്പ്. വിഷയത്തിൽ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും മുസ്ലിം സംഘടനകളും എതിർപ്പ് ഉന്നയിച്ചിരുന്നു. നേരത്തെ, മന്ത്രിയുടെ ഉത്തരവ് പ്രകാരം വിദ്യാഭ്യാസ ഡയറക്ടര്‍ സ്കൂളുകള്‍ക്ക് ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും നല്‍കിയിരുന്നു.  അടുത്ത വർഷം മുതല്‍ ഈ ദിനം സ്കൂൾ കലണ്ടറിൽ തന്നെ ഉൾപ്പെടുത്തുമെന്നും വർഷന്തോറും ആഘോഷിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.