19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 22, 2024
October 1, 2024
September 28, 2024
September 27, 2024
September 17, 2024
August 27, 2024
August 25, 2024
July 16, 2024
July 3, 2024
June 19, 2024

‘രണ്ടു വർഷമായി കുടുംബത്തെ താനാണെന്നു പറഞ്ഞു പറ്റിക്കുന്നു’; മുന്നറിയിപ്പുമായി ബാബു ആന്റണി

Janayugom Webdesk
August 8, 2022 2:58 pm

രണ്ടുവര്‍ഷമായി തന്റെ പേര് പറഞ്ഞ് ഒരു കുടുംബത്തെ പറ്റിക്കുന്നുവെന്ന് നടൻ ബാബു ആന്റണി. വഞ്ചിതരായ ഒരു കുടുംബം തനിക്കയച്ച മെയിലിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ട് സമൂഹമാധ്യമത്തിലൂടെ ബാബു ആന്റണി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മിമിക്രി കലാകാരന്മാർ അനുകരിക്കുന്ന ശബ്ദത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് തന്റെ ശബ്ദമെന്നും ആരും വഞ്ചിക്കപ്പെടരുതെന്നും നടൻ പറയുന്നു.

ബാബു ആന്റണിയുടെ ആരാധകനായ തന്റെ അച്ഛന് ഫേസ്ബുക്കില്‍ നിന്നാണ് നമ്പർ ലഭിച്ചത് എന്നാണ് താരത്തിന് വന്ന മെയിലിൽ പറയുന്നത്. കഴിഞ്ഞ രണ്ടു വർഷമായി ബാബു ആന്റണി ആണെന്നു പറഞ്ഞു പറ്റിക്കുകയാണ്. ഫോൺ വിളിച്ചെങ്കിലും എടുത്തില്ല. തുടർന്ന് വാട്സ്ആപ്പിൽ മെസേജ് അയച്ചു. റിപ്ലേ ലഭിച്ചു. കാണാനുള്ള താൽപ്പര്യം പറഞ്ഞപ്പോൾ പൊൻകുന്നം വരാൻ പറഞ്ഞു. മണിക്കൂറുകളോളം അവിടെ കാത്തു നിന്നിട്ടും വരാതെയിരുന്നതോടെയാണ് വഞ്ചിക്കപ്പെട്ടതായി തിരിച്ചറിഞ്ഞത്. തുടർന്നാണ് താരത്തിന്റെ മെയിൽ ഐഡി കണ്ടെത്തി ബന്ധപ്പെട്ട് ഈ വിവരം അറിയിച്ചത്.

ദയവായി വ്യാജന്മാരിൽ വഞ്ചിതരാകരുത്. മിക്ക മിമിക്രി കലാകാരന്മാരും അനുകരിക്കുന്ന ശബ്ദത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് എന്റെ ശബ്ദം. ജാക്‌സൺ എന്ന കഥാപാത്രത്തിന് വേണ്ടി സൃഷ്ടിച്ച “നാടോടി” എന്ന സിനിമയിൽ നിന്നാണ് അവർ എന്‍റെ ശബ്ദം കൂടുതലായി അനുകരിക്കുന്നത്. യഥാർത്ഥ ജീവിതത്തിൽ ജാക്സനെപ്പോലെ ഞാൻ ചിരിക്കുക പോലും ചെയ്യാറില്ല” ബാബു ആന്‍റണി ഫേസ്ബുക്കില്‍ കുറിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.