പാലക്കാട് മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെ ഹെലികോപ്റ്ററിൽ എയർലിഫ്റ്റ് ചെയ്തു. സൂളൂരിലെ എയർബേസിൽ നിന്നുള്ള വ്യോമസേനാ ഹെലികോപ്റ്ററാണ് മലമുകളിൽ എത്തിയത്. തുടര്‍ചികിത്സയ്ക്കായി ബാബുവിനെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
മലയിൽ കുടുങ്ങിയ ബാബുവിനെ കരസേനയെത്തിയാണ് രക്ഷിച്ചിത്. മലമുകളിലെത്തിയ ശേഷം വെള്ളം കുടിച്ചതിന് പിന്നാലെ ബാബു രക്തം ഛർദിച്ചതാണ് ആശങ്ക ജനിപ്പിത്. ഉടൻ തന്നെ ഹെലികോപ്റ്റര്‍ എത്തി ബാബുവിനെ കഞ്ചിക്കോടെത്തിയ്ക്കുകയായിരുന്നു.
അതേസമയം, നിർജലീകരണം കാരണമാവാം ബാബു രക്തം ഛർദ്ദിച്ചതെന്നാണ് ആരോഗ്യപ്രവർത്തകരുടെ വിശദീകരണം. ആശങ്കയുടെ സാഹചര്യമില്ലെന്നും ആരോഗ്യപ്രവർത്തകർ പറയുന്നു.
english summary; Babu will be shifted to the hospital soon
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.