23 January 2026, Friday

Related news

January 19, 2026
January 17, 2026
January 13, 2026
January 5, 2026
January 5, 2026
January 1, 2026
November 30, 2025
November 29, 2025
November 25, 2025
November 16, 2025

ടോയ്‌ലെറ്റില്‍ പ്രസവിച്ച കു‍ഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞുകൊന്നു

web desk
കൊല്‍ക്കത്ത
April 25, 2023 1:44 pm

ടോയ്‌ലെറ്റില്‍ വച്ച് പ്രസവിച്ച പിഞ്ചുകുഞ്ഞിനെ അമ്മ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞ് കൊന്നു. പശ്ചിമ ബംഗാളിൽ കസബ മേഖലയിലാണ് സംഭവം. ജനല്‍ ചില്ല് തകര്‍ത്താണ് കുഞ്ഞിനെ പുറത്തേക്ക് വലിച്ചെറിഞ്ഞത്. മാനസിക വെല്ലുവിളി നേരിടുന്ന യുവതിയാണ് കൃത്യം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.

പ്രസവിച്ച ഉടനെ കുട്ടിയുടെ കരച്ചില്‍ കേട്ട് ആശയക്കുഴപ്പത്തിലായതുകൊണ്ടാണ് താന്‍ അതിനെ ജനല്‍ വഴി പുറത്തേക്ക് വലിച്ചെറിഞ്ഞതെന്ന് യുവതി പറഞ്ഞുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ആര്‍ത്തവചക്രത്തില്‍ മാറ്റം ഉണ്ടാവാത്തതിനാല്‍ താന്‍ ഗര്‍ഭിണിയാണ് എന്ന കാര്യം അറിയില്ലായിരുന്നു എന്നും യുവതി പറഞ്ഞത്രെ. നവംബറിലാണ് യുവതിയുടെ വിവാഹം നടന്നത്. യുവതിയുടെ ഭര്‍ത്താവ് മദ്യപാനിയാണ്.

യുവതി ഗര്‍ഭിണിയാണ് എന്ന കാര്യം അറിയില്ലായിരുന്നുവെന്ന് ബന്ധുക്കളും പറയുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയും കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാൽ തൊട്ടടുത്ത ദിവസം കുട്ടി മരിച്ചതായി പൊലീസ് പറയുന്നു.

Eng­lish Sam­mury: baby born in the toi­let was thrown out of the win­dow and killed in ban­gal kasabha

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.