23 December 2024, Monday
KSFE Galaxy Chits Banner 2

Related news

June 20, 2024
May 12, 2024
March 17, 2024
February 21, 2024
January 14, 2024
January 11, 2024
November 24, 2023
August 28, 2023
August 28, 2023
August 14, 2023

രക്ഷപ്പെടാൻ ശ്രമിക്കവെ അമേരിക്കൻ സൈനികന് കൈമാറിയ കൈക്കുഞ്ഞിനെ തിരഞ്ഞ് മാതാപിതാക്കള്‍

Janayugom Webdesk
ന്യൂയോര്‍ക്ക്:
November 6, 2021 3:09 pm

അഫ്ഗാനില്‍ താലിബാൻ ഭരണം പിടിച്ചടക്കിയതിനു പിന്നാലെ രാജ്യത്ത് നിന്ന് രക്ഷപ്പെടുന്നതിനിടെ യുഎസ് സൈനികന് കൈമാറിയ കുഞ്ഞിനെ തിരഞ്ഞ് മാതാപിതാക്കള്‍. അഫ്ഗാൻ പൗരന്മാരായ മിര്‍സ അലിയും ഭാര്യയുമാണ് രണ്ട് മാസം പ്രായമുളള കുഞ്ഞിന് വേണ്ടി തിരച്ചില്‍ നടത്തുന്നത്. സൊഹൈൽ എന്നാണ് രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ പേര്. ആ​ഗസ്റ്റ് 19 ന് രാജ്യം വിടാൻ കാബൂൾ എയർപോർട്ടിൽ എത്തിയതായിരുന്നു ഇവർ. അമേരിക്കയുടെ വിമാനത്തിൽ കയറി രക്ഷപ്പെടാൻ വന്നവരു‌ടെ തിക്കും തിരക്കുമായിരുന്നു എയർപോർട്ടിനു മുന്നിൽ. കൈക്കുഞ്ഞിനു പുറമെ 16,9,6,3 വയസ്സുകളിലുള്ള തങ്ങളുടെ നാല് കു‌‌ട്ടികളും ഇവരോടൊപ്പമുണ്ടായിരുന്നു. തിക്കിലും തിരക്കിലും കൈക്കുഞ്ഞിനെ വീഴാതെ കൈയ്യിൽ വെക്കാൻ ഇവർ പാ‌ടുപെ‌‌ട്ടു.

ഇതിനി‌ടയിലാണ് എയർപോർട്ടിന്റെ മതിലിനു മുകളിൽ നിന്ന് ഒരു യുഎസ് സൈനികൻ സഹായിക്കണോ എന്ന് ചോദിച്ചത്. കുഞ്ഞിന് അപകടം പറ്റാതിരിക്കാൻ ഇവർ സൈനികന്റെ കൈയ്യിൽ കുഞ്ഞിനെ നൽകി. അഞ്ച് മീറ്റർ മാത്രം മാത്രം അകലെയുള്ള എയർപോർട്ട് എൻട്രൻസിൽ എത്തിയി‌‌ട്ട് കുഞ്ഞിനെ തിരികെ വാങ്ങാമെന്നാണ് കരുതിയത്. എന്നാൽ തിക്കും തിരക്കും കാരണം അര മണിക്കൂറിലധികം കഴിഞ്ഞതിനു ശേഷമാണ് ഇവർക്ക് ഉള്ളിലേക്ക് കടക്കാനായത്. എന്നാൽ എയർപോർട്ടിനുള്ളിലെത്തിയപ്പോൾ തങ്ങളുടെ കുഞ്ഞിനെ കൈമാറിയ സൈനികനെ കാണാനില്ലായിരുന്നു.

അതേസമയം, കുട്ടിയെ കണ്ടെത്താനുളള എല്ലാ ശ്രമങ്ങളും അമേരിക്കൻ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നുണ്ട്. കുട്ടിയെ കാണാതായത് അമേരിക്കയ്ക്ക് പുറത്ത് വെച്ചായതിനാല്‍, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന യു.എസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ വക്താവും പ്രതിരോധ വകുപ്പിന്റെ വക്താവും വിഷയങ്ങള്‍ അവലോകനം ചെയ്യുന്നുണ്ട്.

ENGLISH SUMMARY: Baby hand­ed to US sol­diers in chaos of Afghanistan air­lift still missing

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.