12 April 2025, Saturday
KSFE Galaxy Chits Banner 2

Related news

February 25, 2025
February 3, 2025
October 14, 2024
June 21, 2024
October 6, 2023
July 25, 2023
July 8, 2023
May 10, 2023
April 22, 2023
April 18, 2023

കുഞ്ഞിനെയുംകൊണ്ട് റിക്ഷ ഓടിക്കുന്ന യുവാവ്: നൊമ്പരമായി കാഴ്ച

Janayugom Webdesk
ജബൽപൂര്‍
August 25, 2022 4:51 pm

സാധാരണക്കാര്‍ക്ക് കുടുംബം പോറ്റുക എന്നത് എളുപ്പമുള്ള കാര്യമല്ല. കഠിനാധ്വാനം ചെയ്ത് വേണം ഒരു നേരത്തെ ആഹാരം കണ്ടെത്താൻ. അത്തരത്തില്‍ തന്റെ മക്കളുടെ വയറു നിറയ്ക്കാൻ കഷ്ടപ്പെടുന്ന ഒരു സാധാരണക്കാരനായ റിക്ഷക്കാരന്റെ ദ‍ൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. തന്റെ കൊച്ചു കുഞ്ഞിനെ തോളിലിട്ട് ഒരു കൈ കൊണ്ട് സൈക്കിൾ റിക്ഷ ഓടിക്കുന്ന രാജേഷ് എന്ന യുവാവിന്റെ ദൃശ്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.

രണ്ട് ആണ്‍ മക്കളാണ് രാജേഷിനുള്ളത്. മൂത്ത മകനെ വീട്ടിലാക്കിയാണ് ഇദ്ദേഹം പൊരിവെയിലത്ത് ജബൽപൂരിലുടനീളം കൈക്കുഞ്ഞുമായി ജീവിതമാര്‍ഗം തേടി അലയുന്നത്.

ബീഹാറിലെ കത്തിയാർ ജില്ലയിലെ താമസക്കാരനാണ് രാജേഷ് മാൽദാർ. 10 വർഷം മുമ്പ് ജോലി തേടി ജബൽപൂരിലെത്തി. സിയോനി ജില്ലയിലെ കൻഹർവാഡ ഗ്രാമത്തിൽ നിന്നുള്ള പെൺകുട്ടിയുമായി പ്രണയ വിവാഹം. ദമ്പതികൾക്ക് 2 ആൺ കുട്ടികൾ ജനിച്ചു. മാസങ്ങൾ കഴിഞ്ഞ് മക്കളെ ഉപേക്ഷിച്ച് ഭാര്യ കാമുകനൊപ്പം ഓടിപോയി. ഭാര്യയെ തേടി നടന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.ഇതോടെ രണ്ട് കുട്ടികളുടെയും ഉത്തരവാദിത്തം രാജേഷിന്റെ ചുമലിലായി. എല്ലാ ദിവസവും ഇളയ മകനെ തോളിലേറ്റിയാണ് ആ മനുഷ്യൻ ജോലിക്ക് പോകുന്നത്. ആദ്യ മകൻ അച്ഛനും അനിയനും മടങ്ങി വരുന്നതുവരെ വീട്ടിൽ കാത്തിരിക്കും. സവാരിയിൽ നിന്നും ലഭിക്കുന്ന തുച്ഛമായ തുക കൊണ്ടാണ് ഇവർ ജീവിക്കുന്നത്.  വീഡിയോ കണ്ട് നിരവധിപേരാണ് രാജേഷിന് സഹായവാഗ്ദാനങ്ങളുമായി രംഗത്തെത്തിയിട്ടുള്ളത്.

Eng­lish Sumam­ry: Baby In One Hand, Rick­shaw In Oth­er: Sto­ry Of Jabalpur Man
You may also like this video

YouTube video player

TOP NEWS

April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025
April 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.