17 January 2026, Saturday

Related news

January 16, 2026
January 16, 2026
January 16, 2026
January 12, 2026
January 11, 2026
January 11, 2026
January 10, 2026
January 7, 2026
January 5, 2026
January 5, 2026

അന്ന് മെഡലില്ലാതെ മടക്കം, ഇന്ന് സ്വര്‍ണത്തിളക്കം

Janayugom Webdesk
തിരുവനന്തപുരം
October 26, 2025 10:29 pm

2024ലെ സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ഹാമര്‍ ത്രോയില്‍ മത്സരിക്കുമ്പോള്‍ എറണാകുളം വെസ്റ്റ് വെങ്ങോല ശാലേം ഹൈസ്കൂളിലെ മരിയ അലീസിയ ജസ്റ്റിന് ആറാം സ്ഥാനമായിരുന്നു. മെഡല്‍ പ്രതീക്ഷിച്ചാണ് ഗ്രൗണ്ടിലിറങ്ങിയതെങ്കിലും കടുത്ത നിരാശയായിരുന്നു ഫലം. ഒരു വര്‍ഷത്തിനിപ്പുറം ഇത്തവണത്തെ കായിക മേളയില്‍ ജൂനിയര്‍ പെണ്‍കുട്ടികളുടെ മൂന്ന് കിലോഗ്രാം ഹാമര്‍ ത്രോയില്‍ 43.18 എന്ന മികച്ച ദൂരത്തോടെ സ്വര്‍ണം നേടി തലയുയര്‍ത്തി നില്‍ക്കുകയാണ് മരിയ അലീസിയ. സ്കൂള്‍ മീറ്റിലെ മരിയയുടെ ആദ്യ സ്വര്‍ണമാണിത്. ജിജോ ജയിംസാണ് പരിശീലകൻ. ആലപ്പുഴ കലവൂര്‍ കുന്നേല്‍ വീട്ടില്‍ ജസ്റ്റിന്റെയും ഷെര്‍ളിയുടെയും മകളാണ് മരിയ അലീസിയ. ഡ്രൈവറാണ് ജസ്റ്റിൻ. ഷെര്‍ലി മുംബൈയില്‍ നഴ്സാണ്. മലപ്പുറം ആലത്തിയൂര്‍ കെഎച്ച്എംഎച്ച്എസിലെ സി നഷ്‍വ (37.94 മീറ്റര്‍) ഈയിനത്തില്‍ വെള്ളിയും മലപ്പുറം തിരുനാവായ നാവാമുകുന്ദ എച്ച്എസ്എസിലെ എം ഫാത്തിമ തെസ്‍ലി (37.41) വെങ്കലവും നേടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.