18 November 2024, Monday
KSFE Galaxy Chits Banner 2

Related news

May 29, 2024
April 14, 2024
April 12, 2024
April 11, 2024
April 8, 2024
April 5, 2024
April 17, 2023
April 16, 2023
April 15, 2023
April 14, 2023

യുഡിഎഫ്, ബിജെപി നീക്കങ്ങള്‍ക്ക് തിരിച്ചടി; ഉത്സവ ചന്തകൾക്ക് ഹൈക്കോടതി അനുമതി

സ്വന്തം ലേഖകൻ
കൊച്ചി
April 11, 2024 8:52 pm

യുഡിഎഫിന്റെയും ബിജെപിയുടെയും ജനവിരുദ്ധ നീക്കത്തിന് ഹൈക്കോടതിയില്‍ തിരിച്ചടി. സംസ്ഥാനത്ത് അവശ്യസാധനങ്ങൾ കുറഞ്ഞ വിലയിൽ നൽകുന്ന റംസാൻ‑വിഷു ചന്തകൾ തുടങ്ങാൻ കൺസ്യൂമർ ഫെഡിന് കോടതി അനുമതി നൽകി. ചന്ത തടഞ്ഞുകൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി റദാക്കണമെന്നാവശ്യപ്പെട്ട് കൺസ്യൂമർ ഫെഡ് നൽകിയ ഹർജിയിലാണ് ഉത്തരവ്. 

ചന്ത തുടങ്ങാൻ 14.74 കോടി രൂപ മുടക്കി 13 തരം സാധനങ്ങള്‍ വാങ്ങിയെന്ന സർക്കാരിന്റെ വിശദീകരണവും പൊതുജന താല്പര്യവും പരിഗണിച്ചാണ് ചന്ത തുടങ്ങാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അനുമതി നൽകിയത്. ഇതോടെ സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലെയും തെരഞ്ഞെടുക്കപ്പെട്ട പ്രാഥമിക സഹകരണസംഘങ്ങൾ വഴിയും കൺസ്യൂർഫെഡിന്റെ ഔട്ട്‌ലെറ്റുകൾ വഴിയും സബ്സിഡി സാധനങ്ങൾ വിതരണം ചെയ്യാനാകും. 

മുൻവർഷങ്ങളിലേതുപോലെ ഏപ്രിൽ എട്ടുമുതൽ 14 വരെ സംസ്ഥാനത്തൊട്ടാകെ 250 റംസാൻ‑വിഷു ചന്തകൾ തുടങ്ങാൻ ഫെബ്രുവരി 16ന് സർക്കാർ തീരുമാനമെടുത്തിരുന്നു. ഇക്കാര്യം ബോധ്യപ്പെടുത്തിയിട്ടും തെരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നിഷേധിച്ചു. സബ്സിഡിക്കായി സർക്കാർ അഞ്ച് കോടി രൂപയും അനുവദിച്ചിരുന്നു. മാർച്ച് ആറിന് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ഇതോടെയാണ് അനുമതി തേടി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. 

തെരഞ്ഞെടുപ്പ് പ്രഖ്യാപന ശേഷം വോട്ടർമാരെ സ്വാധീനിക്കുന്ന നടപടികളും പ്രഖ്യാപനങ്ങളും ഉണ്ടാകരുതെന്ന പെരുമാറ്റച്ചട്ടത്തിന്റെ അടിസ്ഥാനത്തിൽ ചന്തകള്‍ക്ക് അനുമതി നിഷേധിക്കുകയായിരുന്നു. ീഉത്സവ ചന്തകൾ നടത്തുന്നത് വഴി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന തരത്തിൽ നടപടിയുണ്ടാകില്ലെന്ന് സർക്കാരിന്റെയും കൺസ്യൂമർ ഫെഡിന്റെയും അഭിഭാഷകർ ഉറപ്പു നൽകി. തുടർന്നാണ് കോടതി അനുമതി നൽകിയത്. സർക്കാരിനുവേണ്ടി സ്പെഷ്യൽ ഗവ. പ്ലീഡർ പി പി താജുദ്ദീൻ, കൺസ്യൂമർ ഫെഡിനുവേണ്ടി അഡ്വ. എം ശശീന്ദ്രൻ എന്നിവർ ഹാജരായി.

Eng­lish Sum­ma­ry: Back­lash to UDF, BJP moves; High Court approves fes­ti­val markets

You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.