ബംഗളൂരു എഫ്സിയെ വീഴ്ത്തി ഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ട് മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബഗാന്റെ വിജയം. നിശ്ചിത സമയത്ത് ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചപ്പോള്‍ എക്സ്ട്രാടൈമിലാണ് ബഗാന്റെ വിജയഗോളെത്തിയത്. മോഹന്‍ ബഗാന്റെ മൂന്നാം ഐഎസ്എല്‍ കിരീടമാണിത്. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി ആദ്യപകുതിയില്‍ ഇരുടീമുകളും മികച്ചുനിന്നു. 20-ാം മിനിറ്റില്‍ ലഭിച്ച മികച്ച അവസരം ബംഗളൂരുവിന് മുതലാക്കാനായില്ല. ഇരുടീമുകളും അവസരങ്ങള്‍ സൃഷ്ടിച്ചിട്ടും പരസ്പരം ഗോള്‍വല ചലിപ്പിക്കാനാകാതിരുന്നതോടെ ആദ്യപകുതി ഗോള്‍രഹിത സമനിലയില്‍ കലാശിക്കുകയായിരുന്നു.
എന്നാല്‍ 49-ാം മിനിറ്റില്‍ ബഗാന് താരം ആല്‍ബെര്‍ട്ടോ റോഡ്രിഗസിന്റെ സെല്‍ഫ് ഗോളില്‍ ബംഗളൂരുവിന് ലീഡ് സമ്മാനിച്ചു. എന്നാല്‍ 72-ാം മിനിറ്റില്‍ ബഗാന് അനുകൂലമായ പെനാല്‍റ്റിയെത്തി. ലക്ഷ്യം തെറ്റാതെ ജേസന്‍ കമ്മിന്‍സ് പന്ത് ബംഗളൂരുവിന്റെ വലയിലെത്തിച്ചു. നിശ്ചിത സമയത്ത് സമനിലയായതോടെ എക്സ്ട്രാടൈമിലേക്ക് മത്സരം നീണ്ടു. 96-ാം മിനിറ്റില്‍ ജാമി മക്ലാരനാണ് ബഗാന്റെ മൂന്നാം കിരീടത്തിലേക്കുള്ള വിജയഗോള്‍ നേടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.