10 December 2025, Wednesday

Related news

December 9, 2025
November 20, 2025
November 11, 2025
November 4, 2025
September 25, 2025
September 22, 2025
August 31, 2025
July 29, 2025
July 25, 2025
July 22, 2025

ബഹ്‌റൈൻ നവകേരള അനുസ്മരണം നടത്തി

Janayugom Webdesk
ബഹ്‌റൈൻ
April 8, 2025 4:22 pm

കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും സമുന്നതരായ നേതാക്കളായിരുന്ന ടി. വി തോമസ്, സി. കെ ചന്ദ്രപ്പൻ എന്നിവരുടെ അനുസ്മരണം ഔറാ ആർട്സ് സെന്റർ ഹാളിൽ വച്ച് നടത്തി. പുന്നപ്ര വയലാർ സമര നേതാവും കേരളത്തിൽ വ്യവസായ വിപ്ലവത്തിന് തുടക്കം കുറിച്ച വ്യവസായ മന്ത്രിയും ആയിരുന്ന അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനമാണ് ഇന്ന് കേരളത്തിൽ കാണുന്ന എല്ലാ അറിയപ്പെട്ട വ്യവസായ ശാലകളുമെന്നും
മുഖ്യ പ്രഭാഷകൻ ബഹ്‌റൈൻ നവകേരള കോർഡിനേഷൻ കമ്മറ്റി അംഗം അസിസ് ഏഴംകുളം പറഞ്ഞു.

രാഷ്ട്രീയത്തിലെ സൗമ്യ മുഖവും നിലപാടുകളിൽ കാർക്കശ്യക്കാരനും മികച്ച പാർലമെന്ററിയനുമായിരുന്ന സി.കെ ഇന്ത്യയിലെ രാഷ്ട്രീയ സാമൂഹിക രംഗത്ത് അഗാധമായ വ്യക്തി മുദ്ര പതിപ്പിച്ച ഉന്നത വ്യക്തിത്വമായിരുന്നുവെന്ന് കോർഡിനേഷൻ കമ്മറ്റി അസി. സെക്രട്ടറിയും ലോകകേരളസഭ അംഗവുമായ ജേക്കബ്മാത്യു അനുസ്മരണപ്രഭാഷണത്തിൽ പറഞ്ഞു. ബഹ്‌റൈൻ നവകേരള സെക്രട്ടറി എ. കെ സുഹൈലിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ കോർഡിനേഷൻ സെക്രട്ടറിയും ലോക കേരളസഭ അംഗവുമായ ഷാജി മൂതല അധ്യക്ഷനായി. ജോ.സെക്രട്ടറി പ്രശാന്ത് മാണിയത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് സുനിൽദാസ് ബാല നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.