27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 21, 2025
April 14, 2025
March 31, 2025
March 20, 2025
February 22, 2025
January 19, 2025
November 8, 2024
October 18, 2024
October 18, 2024
September 27, 2024

വയനാടിന് കൈത്താങ്ങായി ബഹ്‌റൈൻ നവകേരള ഭവനം നിർമ്മിച്ചു നൽകുന്നു

Janayugom Webdesk
വയനാട്
August 4, 2024 1:17 pm

കേരളം കണ്ട മഹാദുരന്തത്തിൽ ജീവൻ വെടിഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുവാനും പ്രയാസത്തിൽ ഇരിക്കുന്നവർക്ക് ഐക്യദാർഢ്യം അറിയിക്കുവാനുമായി ബഹ്‌റൈൻ നവകേരള നടത്തിയ അനുശോചനയോഗം ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടത്തി. 

പ്രസിഡണ്ട് എൻ കെ ജയന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കോർഡിനേഷൻ സെക്രട്ടറി ഷാജി മൂതല അനുശോചന പ്രമേയം അവതരിപ്പിച്ചു. തുടർന്ന് ദുരന്ത ബാധിതർക്കൊരു കൈത്താങ്ങായി ഒരു ഭവനം നിർമ്മിച്ചു നൽകാനുള്ള തീരുമാനം പ്രസിഡന്റ്‌ യോഗത്തെ അറിയിച്ചു. നവകേരള കോർഡിനേഷൻ കമ്മറ്റി അംഗങ്ങൾ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ ആദരാഞ്ജലികൾ അർപ്പിച്ചു സംസാരിച്ചു. ജോ. സെക്രട്ടറി എം സി പവിത്രൻ സ്വാഗതവും വൈസ് പ്രസിഡന്റ്‌ സുനിൽ ദാസ് നന്ദിയും പറഞ്ഞു.

Eng­lish Sum­ma­ry: Bahrain is build­ing a new Ker­ala house as a sup­port to Wayanad

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.