എട്ട് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത പ്രതിയ്ക്ക് ജാമ്യം. ഗുജറാത്തിലാണ് സംഭവം. പ്രതി ശരിയായ മാനസിക നിലയിലല്ലെന്നുകാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്. ശരിയും തെറ്റും തിരിച്ചറിയാന്‍ കഴിവില്ലാത്തയാളാണ് പ്രതിയെന്നും വിചാരണ നടത്താന്‍ പോലും സാധിക്കില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് നടപടി. ഗുജറാത്ത് ഹൈക്കോടതിയിലാണ് കേസിന്റെ വിചാരണ നടന്നത്. 2020 മുതല്‍ ജുഡീഷ്യൽ കസ്റ്റഡിയിലാണ് പ്രതി. കേസിന്റെ വിചാരണയും 2021 നവംബറിൽ ഗുജറാത്ത് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
2020 നവംബറിൽ സൂറത്ത് പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ ഐപിസി 377, 506 (2) വകുപ്പുകളും ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമത്തിന്റെ വകുപ്പുകളും ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നു.
ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ഇയാള്‍ സൂചികള്‍ കയറ്റിയതായും സംഭവം മാതാപിതാക്കളെ അറിയിച്ചാൽ കൊല്ലുമെന്നും കുട്ടിയെ ഇയാള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറഞ്ഞിരുന്നു. ഇയാളുടെ മാനസിക നില സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെയാണ് കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചത്.
English Summary: Bail granted to man who raped eight-year-old girl and inserted needles in her private parts
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.