23 December 2024, Monday
KSFE Galaxy Chits Banner 2

ദീപാവലി ദിനത്തില്‍ ബിരിയാണി കട അടപ്പിച്ച് സംഘ്പരിവാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
November 7, 2021 2:16 pm

ദീപാവലി ദിനത്തില്‍ ഡല്‍ഹിയിലെ സന്ത് നഗറിലെ ബിരിയാണി കട അടപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ഒരാള്‍ ഭീഷണിപ്പെടുത്തുകയും കട കത്തിക്കുമെന്ന് ഭീഷപ്പെടുത്തിയതായും കട ഉടമ പരാതിപ്പെട്ടു. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് സംഭവം പുറത്തുവരുന്നത്.

ഭക്ഷണം കഴിക്കാൻ എത്തിയ ആളുകളോട് ശബ്ദമുയര്‍ത്തുകയും ഇന്ന് ദീപാവലിയാണെന്നും ഇവിടെ ഹിന്ദു സ്ഥലമാണെന്ന് പറഞ്ഞ് ഇറക്കിവിടുകയും ചെയ്യുന്നതായി വീഡിയോയില്‍ വ്യക്തമാണ്. പൊലീസ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.

ബജ്റഗ്ദള്‍ പ്രവര്‍ത്തകൻ നരേഷ് കുമാര്‍ സൂര്യവംശിയാണ് കടഅടപ്പിക്കാൻ ശ്രമിച്ചതെന്ന് പൊലീസ് അതികൃധര്‍ പറയുന്നു. ഐപിസി സെക്ഷൻ 295 എ പ്രകാരം പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

eng­lish sum­ma­ry: Bajrag­dal activist clos­es biryani shop on Diwali

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.