23 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

February 17, 2025
January 3, 2025
September 11, 2024
July 5, 2024
May 9, 2024
May 4, 2024
January 11, 2024
January 2, 2024
September 26, 2023
August 8, 2023

ബജ്‌രംഗ് പൂനിയയ്ക്ക് വീണ്ടും വിലക്ക്

Janayugom Webdesk
ന്യൂഡല്‍ഹി
May 9, 2024 9:56 pm

നാഡയുടെ വിലക്കിന് പിന്നാലെ ഗുസ്തി താരം ബജ്‌രംഗ് പൂനിയയ്ക്ക് വീണ്ടും തിരിച്ചടി. അന്താരാഷ്ട്ര ഗുസ്തി സംഘടന (യുഡബ്ല്യുഡബ്ല്യു) താരത്തെ സസ്പെന്‍ഡ് ചെയ്തു. ഈ വര്‍ഷം അവസാനം വരെയാണ് സസ്‌പെന്‍ഷന്‍ കാലാവധി. നേരത്തെ ഹരിയാനയിലെ സോനിപത്തിൽ നടന്ന ട്രയൽസിൽ താരം സാമ്പിൾ നൽകാൻ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് താരത്തെ നാഡ വിലക്കിയത്.
സസ്‌പെന്‍ഷനെക്കുറിച്ച് യുഡബ്ല്യുഡബ്ല്യുവില്‍നിന്ന് വിവരങ്ങളൊന്നും ലഭിച്ചില്ലെന്നും എന്നാല്‍ അവരുടെ ഔദ്യോഗിക രേഖകളില്‍ തന്നെ സസ്‌പെന്‍ഡ് ചെയ്തതായുള്ള വിവരങ്ങളുണ്ടെന്നും ബജ്‌രംഗ് പൂനിയ പറഞ്ഞു. 

2024 ഡിസംബര്‍ 31 വരെയാണ് സസ്‌പെന്‍ഷന്‍. അതേസമയം നാഡയുടെ സസ്‌പെന്‍ഷന്‍ നിലനില്‍ക്കെത്തന്നെയും ബജ്‌രംഗിന് വിദേശ പരിശീലനത്തിനായി സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) ഒന്‍പത് ലക്ഷത്തോളം രൂപ അനുവദിച്ചു. ഒളിമ്പിക്സ് മത്സരങ്ങള്‍ പടിവാതില്‍ക്കലെത്തി നില്‍ക്കവെയാണ് ഗുസ്തി താരത്തിനുമേല്‍ തുടര്‍ച്ചയായുള്ള നടപടികള്‍. ഉത്തേജക മരുന്ന് പരിശോധനയ്ക്കായി പുനിയ സാമ്പിള്‍ നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടെ നടപടി. സാമ്പിള്‍ പരിശോധനയ്ക്ക് നല്‍കാന്‍ വിസമ്മതിച്ചിട്ടില്ലെന്നും എന്നാല്‍ സാമ്പിളെടുക്കാന്‍ കൊണ്ടുവന്ന കിറ്റ് കാലഹരണപ്പെട്ടതായിരുന്നെന്നുമാണ് ബജ്‌രംഗ് പൂനിയയുടെ വാദം. ബിജെപി നേതാവ് ബ്രിജ് ഭൂഷണ്‍ ചരണ്‍ സിങ്ങിനെതിരായ ഗുസ്തി താരങ്ങളുടെ സമരത്തിലെ മുന്‍നിരയിലുണ്ടായിരുന്ന താരമാണ് പൂനിയ.

Eng­lish Summary:Bajrang Punia banned again
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.