5 December 2025, Friday

Related news

December 5, 2025
December 5, 2025
December 5, 2025
December 4, 2025
December 3, 2025
December 2, 2025
December 1, 2025
December 1, 2025
November 30, 2025
November 30, 2025

ബാലമുരുഗൻ രക്ഷപെട്ടത് തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ?; ഉദ്യോഗസ്ഥരുടെ മൊഴിയിൽ വ്യക്തതക്കുറവ്

Janayugom Webdesk
തൃശൂർ
November 4, 2025 11:17 am

വിയ്യൂർ ജയിലിലേക്ക് എത്തിക്കുന്നതിനിടെ തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകനായി വ്യാപക തിരച്ചിൽ. 53 കേസുകളിൽ പ്രതിയായ ബാലമുരുകൻ വിയ്യൂർ ജയിൽപരിസരത്ത് തന്നെയുണ്ടാകുമെന്ന നിഗമനത്തിലാണ് കേരളാ പൊലീസ്. പ്രതി രക്ഷപെട്ടത് തമിഴ്നാട് പൊലീസ് സഹായത്തോടെയാണോ എന്ന സംശയവും ഉയരുന്നു. തമിഴ്നാട് പൊലീസ് സംഘം മദ്യപിച്ചിരുന്നോയെന്നും സംശയിക്കുന്നുണ്ട്. ആലത്തൂരിൽ നിന്ന് ഭക്ഷണം വാങ്ങി നൽകിയ ശേഷം പ്രതിയുടെ കൈവിലങ്ങ് മാറ്റിയിരുന്നെന്ന് തമിഴ്നാട് പൊലീസ് പറയുന്നു.

ബാലമുരുകന് ആലത്തൂരിൽ നിന്ന് ഭക്ഷണം വാങ്ങി കൊടുത്ത ശേഷം കൈവിലങ്ങ് ഇരുന്നില്ലെന്നാണ് മൊഴി. വിയ്യൂർ ജയിലിനെ സമീപം എത്തിയപ്പോൾ മൂത്രമൊഴിക്കാൻ വാഹനം നിർത്തി.കാറിൽ നിന്ന് ഒരു ഉദ്യോഗസ്ഥൻ മാത്രം പുറത്തിറങ്ങി. ഇതിനിടയിൽ ബാലമുരുകൻ ജയിൽ വളപ്പിലേക്ക് എടുത്തുചാടുകയായിരുന്നു. തെരഞ്ഞിട്ടും കിട്ടാതായതോടെയാണ് ലോക്കൽ പോലീസിന് വിവരമറിയിച്ചതെന്നുമാണ് മൊഴി.

ഇതിനിടെ ബാലമുരുകന്റെ ചെരുപ്പ് ജയിൽ വളപ്പിൽ നിന്ന് കണ്ടെത്തി. ബാലമുരുകൻ അധിക ദൂരത്തേക്ക് പോയിട്ടുണ്ടാകില്ലെന്ന വിലയിരുത്തലിലാണ് പൊലീസ്. വിയ്യൂർ ജയിലിൻ്റെ പരിസര പ്രദേശങ്ങളിൽ തന്നെ ഒളിച്ചിരിക്കാനുള്ള സാധ്യത പൊലീസ് തള്ളുന്നില്ല. വിയൂർ ജയിലിന്റെ പരിസരപ്രദേശങ്ങളിൽ വ്യാപക തെരച്ചിൽ നടക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.