23 January 2026, Friday

Related news

January 9, 2026
October 17, 2025
October 15, 2025
September 19, 2025
August 2, 2025
July 2, 2025
June 27, 2025
June 7, 2025
June 5, 2025
April 22, 2025

ശക്തമായ കാറ്റിൽ വാഴകൃഷി നശിച്ചു

Janayugom Webdesk
അരീക്കോട്
March 15, 2025 11:24 am

കഴിഞ്ഞ ബുധനാഴ്ച വൈകീട്ടുണ്ടായ ശക്തമായ കാറ്റിൽ അരീക്കോട് പഞ്ചായത്തിൽ വ്യാപക കൃഷിനാശം. വീശിയടിച്ച കാറ്റിൽ പഞ്ചായത്തിലെ കാരിപറമ്പ്, ആലുക്കൽ മേഖലകളിൽ നേന്ത്രവാഴകൾ ഒടിഞ്ഞു വീണു. ഇതിൽ കുലച്ച ഏകദേശം ആയിരത്തോളം വാഴകളും ഉള്‍പ്പെടും. അലവി തൃക്കുളത്ത്, മോഹനൻ പാലക്കൽ, മാധവൻ കാരമുറ്റത്ത്, വിസി ആലിക്കുട്ടി, രാമചന്ദ്രൻ ഉണിക്കാളിൽ, സിദ്ദീഖ് മഠത്തിപ്പാറ, കെ എം ശശി തുടങ്ങിയവരുടെ വാഴകളാണ് നശിച്ചത്. ഏകദേശം നാല് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. കൃഷി ഓഫീസർ കെ ഫിദ,ഫീൽഡ് ഓഫീസർമാരായ എ സബിത, പി ടി നജീബുദ്ധീൻ എന്നിവർ സംഭവസ്ഥലം സന്ദർശിച്ച് നഷ്ടം വിലയിരുത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.