2 March 2026, Monday

Related news

February 27, 2026
February 27, 2026
February 27, 2026
February 27, 2026
February 27, 2026
February 26, 2026
February 25, 2026
February 24, 2026
February 21, 2026
February 21, 2026

ബംഗ്ലാദേശില്‍ വ്യാപാരിയെ വെട്ടിക്കൊന്നു

Janayugom Webdesk
ധാക്ക
February 10, 2026 9:26 pm

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബംഗ്ലാദേശില്‍ വീണ്ടും കൊലപാതകം. മൈമെൻസിങ് ജില്ലയിൽ വ്യവസായി സുസെൻ ചന്ദ്ര സർക്കാരിനെ അജ്ഞാത സംഘം വെട്ടിക്കൊലപ്പെടുത്തി. സൗത്ത്കണ്ട ഗ്രാമത്തിൽ താമസിക്കുന്ന സർക്കാർ ഭായ് ഭായ് എന്റർപ്രൈസ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ്. അജ്ഞാതരായ അക്രമികൾ സുസെനെ കടയ്ക്കുള്ളിൽ വച്ച് വെട്ടിക്കൊല്ലുകയും മൃതദേഹം അവിടെ ഉപേക്ഷിച്ച് രക്ഷപ്പെടുകയുമായിരുന്നെന്ന് തൃശാൽ സ്റ്റേഷന്‍ ഓഫിസര്‍ മുഹമ്മദ് ഫിറോസ് ഹൊസൈൻ പറഞ്ഞു. അന്വേഷിച്ചെത്തിയ കുടുംബാംഗങ്ങളാണ് കടയ്ക്കുള്ളില്‍ വെട്ടേറ്റ നിലയില്‍ സുസെനെ കണ്ടെത്തിയത്. ഉടന്‍ മൈമെൻസിങ് മെഡിക്കൽ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കടയില്‍ നിന്ന് പണം മോഷണം പോയതായി സുസെന്റെ മകന്‍ പറഞ്ഞു. ഡിസംബറിൽ യുവ നേതാവ് ഷെരീഫ് ഒസ്മാൻ ഹാദി കൊല്ലപ്പെട്ടതിനുശേഷം വർഗീയ ആക്രമണങ്ങള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. 2025 ഡിസംബറിൽ മാത്രം 51 വർഗീയ അക്രമ സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ബംഗ്ലാദേശ് ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യൻ യൂണിറ്റി കൗൺസിൽ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.