10 February 2026, Tuesday

Related news

February 10, 2026
February 10, 2026
February 8, 2026
February 8, 2026
February 7, 2026
February 7, 2026
February 7, 2026
February 7, 2026
February 6, 2026
February 6, 2026

ആൾക്കൂട്ടം കൊലപ്പെടുത്തിയ ദീപു ചന്ദ്ര ദാസിന്റെ കുടുംബത്തിന് വീട് നിർമ്മിച്ചു നൽകും; 25 ലക്ഷം പ്രഖ്യാപിച്ച് ബംഗ്ലാദേശ് സർക്കാർ

Janayugom Webdesk
ധാക്ക
February 10, 2026 7:12 pm

ബംഗ്ലാദേശില്‍ ആൾക്കൂട്ടം കൊലപാതകത്തിന് ഇരയാക്കപ്പെട്ട ദീപു ചന്ദ്ര ദാസിന്റെ കുടുംബത്തിന് വീട് നിർമ്മിക്കാൻ ഇടക്കാല സർക്കാർ. 25ലക്ഷം ബംഗ്ലാദേശ് കറൻസിയായ ടാക്ക സര്‍ക്ക‍ാര്‍ പ്രഖ്യാപിച്ചത്. ബംഗ്ലാദേശിൽ രണ്ട് ദിവസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രഖ്യാപനം. കഴിഞ്ഞ വർഷം ഡിസംബർ 18ന് ദീപുവിനെ ആൾക്കൂട്ടം മർദിക്കുകയും മരത്തിൽ കെട്ടിയിട്ട് തീവെക്കുകയുമായിരുന്നു. 

കുടുംബത്തിന്റെ ഏക വരുമാന മാർഗമായിരുന്നു ദീപുവെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന് ദീർഘകാലത്തേക്ക് സാമ്പത്തിക സഹായം നൽകുമെന്നും ഇടക്കാല സർക്കാർ അറിയിച്ചിരുന്നു. കുടുംബത്തിന്റെ സുരക്ഷ ഉറപ്പ് വരുത്താനാണ് വീട് നിർമ്മാണത്തിനായി 25ലക്ഷം പ്രഖ്യാപിച്ചത്.യുഎൻഒയുടെ മേൽനോട്ടത്തിൽ കുടുംബത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് നാഷണൽ ഹൗസിങ് അതോറിറ്റിയാണ് വീട് നിർമ്മിച്ച് നൽകുക. ഇതിന് പുറമെ ധനസഹായവും നൽകും. ദീപു ദാസിന്റെ പിതാവിനും ഭാര്യക്കും സർക്കാർ 10 ലക്ഷം നൽകും. കൂടാതെ കുട്ടിയുടെ ഭാവി സുരക്ഷിതമാക്കാൻ അഞ്ച് ലക്ഷവും നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.