എണ്ണൂറ് കോടിയുടെ ബാങ്ക് വായ്പാ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിലെ ജെ ആന്റ് കെ ബാങ്ക് മുന്‍ ചെയര്‍മാന്‍ ഉള്‍പ്പെടെ 19 പേര്‍ക്കെതിരെ സിബിഐ കേസെടുത്തു. ബാങ്കിന്റെ മുന്‍ ചെയര്‍മാന്‍ മുഷ്താഖ് അഹമ്മദ് ഷെയ്ഖ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ്.
മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ച് ആര്‍ഇഐ അഗ്രോ കമ്പനിക്ക് വായ്പ നല്‍കി ബാങ്കിന് 800 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. ആര്‍ഇഐ അഗ്രോ ചെയര്‍മാന്‍ സഞ്ജയ് ജുന്‍ജുന്‍വാല, എംഡി സന്ദീപ് ജുന്‍ജുന്‍വാല എന്നിവര്‍ക്കെതിരെയും സിബിഐ കേസെടുത്തിട്ടുണ്ട്.
ജമ്മു കശ്മീര്‍ അഴിമതി വിരുദ്ധ വിഭാഗമാണ് കേസില്‍ ആദ്യം അന്വേഷണം നടത്തിയിരുന്നത്. 2011–13 കാലയളവില്‍ വ്യാജ രേഖകള്‍ ചമച്ച് കമ്പനിക്ക് 800 കോടി വായ്പ അനുവദിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ബാങ്കിന്റെ മഹാരാഷ്ട്രയിലെ മാഹിം ബ്രാഞ്ച് 550 കോടി, ഡല്‍ഹിയിലെ വസന്ത് വിഹാര്‍ ബ്രാഞ്ച് 139 കോടി എന്നിങ്ങനെയാണ് വായ്പ അനുവദിച്ചത്.
english summary;Bank loan fraud: CBI case against 19
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.