26 December 2024, Thursday
KSFE Galaxy Chits Banner 2

ബാങ്ക് പണിമുടക്ക് പൂർണം

Janayugom Webdesk
തിരുവനന്തപുരം
December 17, 2021 10:20 pm

ബാങ്ക് സ്വകാര്യവൽക്കരണ നയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ആഹ്വാനം ചെയ്ത അഖിലേന്ത്യാ പണിമുടക്ക് രണ്ടാം ദിവസവും സംസ്ഥാനത്ത് പൂർണം. പൊതുമേഖലാ-സ്വകാര്യ‑വിദേശ‑ഗ്രാമീണ ബാങ്കുകളിലെ പത്തുലക്ഷം ജീവനക്കാരും ഓഫീസർമാരുമാണ് പണിമുടക്കിയത്.സംസ്ഥാനത്ത് ഏഴായിരം ശാഖകളിലായി നാൽപ്പത്തയ്യായിരം ജീവനക്കാരും ഓഫീസർമാരും പണിമുടക്കിൽ പങ്കെടുത്തു.

ജനകീയ ബാങ്കിങ് സേവനങ്ങളുടെ നിരസിക്കലിന് വഴിയൊരുക്കുന്നതും ലാഭകേന്ദ്രീകൃത പ്രവർത്തനങ്ങളിലേയ്ക്ക് ചുരുക്കുന്നതുമാണ് നിർദ്ദിഷ്ട ബാങ്കിങ് നിയമ ഭേദഗതി ബിൽ. സാമൂഹ്യനീതിയിലും സാമ്പത്തിക സമത്വത്തിലും അധിഷ്ഠിതമായ വ്യക്തിഗത, വ്യാവസായിക വായ്പാ വിതരണം തകരും. അതിനാൽ കേന്ദ്ര സർക്കാർ പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണ നീക്കം പിൻവലിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ബാങ്കിങ് നിയമ ഭേദഗതി ബില്ലിനെതിരെ പ്രക്ഷോഭങ്ങൾ തുടരാനും ബാങ്കിടപാടുകാർക്കിടയിൽ ബോധവൽക്കരണ പരിപാടികൾ നടത്തുവാനുമാണ് യുഎഫ്ബിയു തീരുമാനം.
eng­lish summary;Bank strike com­plete in kerala
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.