രണ്ടുപൊതുമേഖലാ ബാങ്കുകൾ കൂടി സ്വകാര്യവല്‍ക്കരിക്കുന്നതിൽ പ്രതിഷേധിച്ച് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) 16,17 തീയതികളിൽ പണിമുടക്കിന് ആഹ്വാനം ചെയ്തു.
സ്വകാര്യവൽക്കരണ നീക്കത്തെ എന്തുവിലകൊടുത്തും എതിർക്കാൻ യുഎഫ്ബിയു തീരുമാനിച്ചതായി ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എഐബിഇഎ) ജനറൽ സെക്രട്ടറി സി എച്ച് വെങ്കിടാചലം പ്രസ്താവനയിൽ പറഞ്ഞു. 16 നും 17 നും പണിമുടക്കാനുള്ള നോട്ടീസ് ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന് നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഫെബ്രുവരിയിലെ കേന്ദ്ര ബജറ്റിലാണ് ഓഹരി വിറ്റഴിക്കൽ പദ്ധതിയുടെ ഭാഗമായി രണ്ട് പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണം ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചത്. കഴിഞ്ഞ നാല് വർഷത്തിനിടെ 14 പൊതുമേഖലാ ബാങ്കുകളുടെ ലയനം പൂർത്തിയാക്കിയ കേന്ദ്രം ഐഡിബിഐ ബാങ്കിനെ സ്വകാര്യവത്കരിക്കുകയും ചെയ്തു. കനറാ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവയാണ് നിലവിൽ സ്വകാര്യവത്കരണ പട്ടികയിലുള്ളത്.
എഐബിഇഎ, എഐബിഒസി, എൻസിബിഇ, എഐബിഒഎ, ബിഇഎഫ്ഐ, ഐഎൻബിഇഎഫ്, ഐഎൻബിഒസി, എൻഒബിഡബ്ല്യു, എൻഒബിഒ എന്നീ സംഘടനകളാണ് പണിമുടക്കുന്നത്.
english summary;bank strike on 16 and 17th December
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.