21 January 2026, Wednesday

Related news

January 3, 2026
January 2, 2026
January 2, 2026
December 30, 2025
December 5, 2025
October 9, 2025
October 6, 2025
August 29, 2025
August 6, 2025
July 16, 2025

ബാങ്കുകള്‍ക്ക് ഇനി ശനിയും അവധി റിസര്‍വ് ബാങ്ക് ഉത്തരവ് ഉടന്‍

കെ രംഗനാഥ്
തിരുവനന്തപുരം
May 11, 2023 7:45 pm

ബാങ്കുകളുടെ പ്രവൃത്തിദിവസങ്ങള്‍ ഇനി ആഴ്ചയില്‍ അഞ്ച് ദിവസം. എല്ലാ ശനിയും അവധിയായിരിക്കും. ഇതുസംബന്ധിച്ച് വെെകാതെ റിസര്‍വ് ബാങ്ക് ഉത്തരവ് പുറപ്പെടുവിക്കും.
ഇന്ത്യന്‍ ബാങ്കുകളുടെ സംഘടനയായ ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനും രാജ്യത്തെ ബാങ്ക് ജീവനക്കാരുടെ ഏറ്റവും വലിയ സംഘടനകളായ ഓള്‍ ഇന്ത്യാ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷ (എഐബിഒഎ) നും ഓള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷ (എഐബിഇഎ) നുമടങ്ങുന്ന യുണെെറ്റഡ് ഫോറം ഓഫ് ബാങ്ക് എംപ്ലോയീസും തമ്മില്‍ നടന്ന ചര്‍ച്ചകളെത്തുടര്‍ന്നാണ് പ്രവൃത്തിദിനങ്ങള്‍ ആഴ്ചയില്‍ അഞ്ചാക്കാന്‍ തീരുമാനിച്ചത്. ഇതിനുവേണ്ടി അവധിദിനങ്ങള്‍ നിര്‍ണയിക്കുന്ന നെഗോഷ്യബിള്‍ ഇന്‍സ്റ്റുമെന്റ് ആക്ടിന്റെ 25-ാം വകുപ്പ് ഭേഭഗതി ചെയ്യേണ്ടിവരുമെന്ന് ഓള്‍ ഇന്ത്യാ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എസ് നാഗരാജന്‍ അറിയിച്ചു. എല്ലാ ശനിയാഴ്ചകളും അവധി ദിവസങ്ങളാക്കാന്‍ പ്രത്യേക ഉത്തരവിറക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സഹകരണ ബാങ്കുകള്‍, ഗ്രാമീണ്‍ ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍ എന്നിവയ്ക്കും തീരുമാനം ബാധകമാണ്. എന്നാല്‍ പൊതുമേഖലാ ബാങ്കുകളില്‍ പുതിയ പ്രവൃത്തി ദിവസങ്ങള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടുകൂടിയായിരിക്കും റിസര്‍വ് ബാങ്ക് ഉത്തരവിറക്കുക. ശനിയാഴ്ച അവധി ദിവസമാക്കുന്നതിനാല്‍ ജീവനക്കാര്‍ പ്രതിദിനം 40 മിനിട്ട് അധികം ജോലി ചെയ്യണം. ഇതനുസരിച്ച് രാവിലെ 9.45 മുതല്‍ വെെകിട്ട് 5.30 വരെയായിരിക്കും ബാങ്കുകളുടെ പ്രവൃത്തിസമയം. ഇപ്പോള്‍ ഒന്നിടവിട്ട ശനിയാഴ്ചകളില്‍ ജീവനക്കാര്‍ക്ക് അവധിയുണ്ട്.

eng­lish sum­ma­ry; Banks will now be closed on Sat­ur­day as soon as the RBI orders
you may also like this video;

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.