21 January 2026, Wednesday

ഷെയ്ൻ നിഗത്തിന്റെയും ശ്രീനാഥ് ഭാസിയുടെയും വിലക്ക് നീക്കി

Janayugom Webdesk
കൊച്ചി
August 31, 2023 11:11 pm

നടന്മാരായ ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി എന്നിവർക്ക് സിനിമാ സംഘടനകൾ ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു.
നിർമ്മാതാക്കളുടെ സംഘടനയ്ക്ക് ഇരുവരും നൽകിയ ക്ഷമാപണം പരിഗണിച്ചാണിത്. ­ഷെയ്ൻ പ്രതിഫലം കുറയ്ക്കും. ശ്രീനാഥ് ഭാസി രണ്ടു നിർമ്മാതാക്കളിൽനിന്ന് വാങ്ങിയ മുൻകൂർ പ്രതിഫലം തിരിച്ചുനൽകും. സിനിമയിൽ അനാവശ്യമായി ഇടപെടുകയും മോശമായി പെരുമാറുകയും ചെയ്തെന്ന് ആരോപിച്ച് ഏപ്രിൽ 25നാണ് രണ്ടുപേർക്കും വിലക്ക് ഏർപ്പെടുത്തിയത്. താരസംഘടനയുൾപ്പെടെ ഇടപെട്ടതിനെത്തുടർന്ന് ഇരുവരും ഖേദം പ്രകടിപ്പിച്ചതിനാലാണ് വിലക്ക് പിൻവലിച്ചതെന്ന് നിർമ്മാതാക്കളുടെ സംഘടന അറിയിച്ചു. 

Eng­lish Sum­ma­ry: Bans of Shane Nigam and Sri­nath Bhasi lifted

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 19, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.