26 July 2024, Friday
KSFE Galaxy Chits Banner 2

ശ്രീനാഥ് ഭാസി ലാൽ, സൈജുക്കുറുപ്പ് ഒന്നിക്കുന്ന പുതിയ ചിത്രം ആരംഭിച്ചു 

Janayugom Webdesk
August 3, 2023 5:21 pm

ശ്രീനാഥ് ഭാസി , ലാൽ, സൈജുക്കുറുപ്പ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം ലാൽ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെ ആഗസ്റ്റ് രണ്ട് ബുധനാഴ്ച്ച കൊച്ചിയിൽ ആരംഭിച്ചു.
നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഫൈസൽ രാജയാണു് നിർമ്മിക്കുന്നത്.

ശ്രീനാഥ് ഭാസിയുടെ അമ്പതാമതു ചിത്രം 

ശ്രീനാഥ് ഭാസി അഭിനയരംഗത്തെത്തിയതിനു ശേഷമുള്ള അമ്പതാമതു ചിത്രം കൂടിയാണിത്. അതിന്റെ സന്തോഷം ശ്രീനാഥ് ഭാസി ലൊക്കേഷനിൽ പങ്കുവയ്കുകയുണ്ടായി.

പത്തു വർഷങ്ങൾക്കു ശേഷം വാണി വിശ്വനാഥ്

മലയാള സിനിമയിലെ മുൻനിര നായികയായിരുന്ന വാണി വിശ്വനാഥ് നീണ്ട പത്തു വർഷങ്ങൾക്കു ശേഷം അഭിനയരംഗത്തെത്തുകയാണ് ഈ ചിത്രത്തിലൂടെ,
ഈ ചിത്രത്തിലെ അതി നിർണ്ണായകമായ ഒരു കഥാപാത്രത്തെയാണ് വാണി വിശ്വനാഥ് അവതരിപ്പിക്കുന്നത്.

രവീണാ രവി നായിക 

സമീപകാലത്ത് ഏറെ വിജയം നേടിയ മാമന്നൻ എന്ന തമിഴ് ചിത്രത്തിലെ നായികയായി തിളങ്ങിയ രവീണാ രവിയാണ്‌ ഈ ചിത്രത്തിലെ നായിക മലയാളിയായ രവീണ പ്രശസ്ത ഡബ്ബിംഗ് താരം ശ്രീജാ രവിയുടെ മകളാണ്.
ടി.ജി.രവി, രാജേഷ് ശർമ്മ ബോബൻ സാമുവൽ„സാബു ആമി, ജിലു ജോസഫ്, അഭിരാം ‚ആൻ്റണി ഏലൂർ അബിൻ ബിനോ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
തികഞ്ഞ ഫാമിലി ഡ്രാമയാണ് ഈ ചിത്രമെന്ന് സംവിധായകൻ ജോ ജോർജ് പറഞ്ഞു.
മകളെ രക്ഷിക്കാനായി അച്ഛനും ഭർത്താവും നടത്തുന്ന ശ്രമങ്ങളാണ് ത്രില്ലർ മൂഡിൽ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

സാഗറിന്റെ തിരക്കഥ

കുമ്പാരീസ്, വികം സത്യം മാത്രമേ ബോധിപ്പിക്കൂ… കനകരാജ്യം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ സാഗറാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഗാനങ്ങൾ — ഹരി നാരായണൻ. സംഗീതം ‑വരുൺ ഉണ്ണി .
ഛായാഗ്ദഹണം — സനീഷ് സ്റ്റാൻലി . എഡിറ്റിംഗ്‌ — നൗഫൽ അബ്ദുള്ള. കലാസംവിധാനം ‑സഹസ് ബാല,
കോസ്റ്റ്യും — ഡിസൈൻ — വിപിൻദാസ്. മേക്കപ്പ് — പ്രദീപ് ഗോപാലകൃഷ്ണൻ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ — ശരത് സത്യ അസ്സോസ്സിയേറ്റ് ഡയറക്ടേർസ് — അഖിൽ കഴക്കൂട്ടം’, വിഷ്ണു . വിവേക് വിനോദ്. പ്രൊജക്റ്റ് ഡിസൈൻ — സ്റ്റീഫൻ വല്യാറ. പ്രൊഡക്ഷൻ എക്സികുടീവ്സ് — പി സി വർഗീസ്, സുജിത് അയണിക്കൽ . പ്രൊഡക്ഷൻ കൺട്രോളർ-ആൻ്റണി ഏലൂർ. വാഴൂർ ജോസ്. ഫോട്ടോ — ഷിജിൻ രാജ്.

Eng­lish Sum­ma­ry: new movie lal sreenath bhasi
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.