
തെക്കുപടിഞ്ഞാറൻ സ്വിറ്റ്‌സർലൻഡിലെ ക്രാൻസ്-മോണ്ടാനയിലെ ‘ലെ കോൺസ്റ്റലേഷൻ’ ബാറിലുണ്ടായ വൻ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 40 ആയി ഉയര്‍ന്നു. പുതുവത്സരാഘോഷങ്ങൾക്കിടയിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. നൂറിലധികം പേർക്ക് പരിക്കേറ്റതായും ഇതിൽ ഭൂരിഭാഗം പേരുടെയും നില ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു. വ്യാഴാഴ്ച പുലർച്ചെയാണ് ബാറിൽ തീപിടുത്തവും പിന്നാലെ സ്‌ഫോടനവുമുണ്ടായത്. അപകടത്തെത്തുടർന്ന് ക്രാൻസ്-മോണ്ടാന പ്രദേശം പൂർണ്ണമായും അടയ്ക്കുകയും മേഖലയിൽ വിമാനങ്ങൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും അട്ടിമറി സാധ്യതകൾ പൊലീസ് തള്ളിക്കളഞ്ഞു. ഇറ്റാലിയൻ വിദേശകാര്യ മന്ത്രാലയമാണ് മരണസംഖ്യ സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ പുറത്തുവിട്ടത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് സ്ഥലത്തുണ്ടായിരുന്ന ഡോക്ടർമാരെ ഉദ്ധരിച്ച് സ്വിസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.